ഹർത്താലിന് സർവീസ് നടത്തി; ബസ് തല്ലിത്തകര്‍ത്തു; അന്വേഷണം

harthal-bus-attack
SHARE

ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകർത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ ഇൗ ബസ് സർവീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് അജ്ഞാതസംഘം ബസ് തല്ലി തകർത്തത്. ഹർത്താലിന് ബസ് ഇറക്കരുതെന്ന് സമരാനുകൂലികൾ ഇവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബസ് തല്ലി തകർത്തവരെ കുറിച്ച് ഇതുവരെ സൂചനകളൊന്നുമില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

വടക്കൻ കേരളത്തിൽ ഹർത്താൽ ദിനത്തിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...