കുളിർക്കാറ്റും മഞ്ഞും നിറഞ്ഞ് മൂന്നാർ; സഞ്ചാരികൾക്കായി കാഴ്ചകളുടെ പറുദീസ

munnar
SHARE

മനോഹര കാഴ്ചകളുടെ പറുദീസയാണ് മൂന്നാര്‍ ടോപ് സ്റ്റേഷന്‍. മൂന്നാറില്‍ നിന്ന് വട്ടവടയിലേയ്ക്കുള്ള യാത്രയില്‍ തമിഴ്‌നാടിന്റെ ഭാഗമായ ടോപ് സ്റ്റേഷനില്‍ മഞ്ഞു നിറയുന്ന കാഴ്ച്ച അതിമനോഹരം. നിരവധി സഞ്ചാരികളാണ്  ഇവിടേയ്ക്ക് എത്തുന്നത്.

കുരങ്ങണി മലനിരകളടക്കമുള്ള തമിഴ്‌നാടിന്റെ വിദൂര ദൃശ്യമാണ് ടോപ് സ്റ്റേഷനില്‍ നിന്ന് ആസ്വദിക്കുവാന്‍ കഴിയുന്നത്. ചിലപ്പോള്‍ പച്ചവിരിച്ച് നില്‍ക്കുന്ന തെയിലക്കാടുകളുടെ കാഴ്ച മറച്ചുകൊണ്ട് കോടമഞ്ഞ് വന്നുമൂടും. പിന്നെ മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന പ്രതീതിയാണ്. 

സദാ സമയവും വീശിയടിക്കുന്ന കാറ്റും മഞ്ഞിന്‍ കുളിരുമെല്ലാം ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.  തെക്കിന്റെ കാശ്മീരിലേയ്ക്ക് കുളിരുതേടിയെത്തുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന സ്ഥലമാണിത്.

MORE IN KERALA
SHOW MORE
Loading...
Loading...