മണ്ണിടിച്ചിലില്‍ തകര്‍ന്ന മൂന്നാര്‍ ഗ്യാപ് റോഡിന്റെ നിര്‍മാണം പുനരാരംഭിച്ചു

gap-road-work9
SHARE

മണ്ണിടിച്ചിലില്‍ തകര്‍ന്ന മൂന്നാര്‍  ഗ്യാപ് റോഡിന്റെ നിര്‍മാണം പുനരാരംഭിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍  ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിനാണ് ദേശീയപാത ഗ്യാപ് റോഡ് ഭാഗത്ത് വന്‍ മലയിടിച്ചില്‍ ഉണ്ടായത്.

ദേശിയപാത വികസനത്തിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്ന ഗ്യാപ് റോഡില്‍ കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിനുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.  അന്നിവിടെ  ഒരാള്‍ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. മണ്ണിടിച്ചില്‍ സാധ്യ നിലനില്‍ക്കുന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.  ഗതാഗതം പൂര്‍ണമായി നിലച്ചതോടെ  ചിന്നക്കനാല്‍ അടക്കമുള്ള മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. കോഴിക്കോട് എന്‍ ഐ റ്റി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്   നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. 

റോഡിലേയ്ക്ക് പതിച്ച കൂറ്റന്‍പാറകള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അപകട ഭീഷണി ഉയര്‍ത്തി മലമുകളിലുള്ള കല്ലുകളും നീക്കം ചെയ്തതിന് ശേഷമായിരിക്കും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...