മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കാലതാമസം; പ്രതിഷേധം

Kasaragod-medical-college5
SHARE

കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമെടുക്കുന്നതില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.  മെഡിക്കല്‍ കോളേജിന്റെ ഒ.പി. കെട്ടിടത്തിന്റെ മുന്നിലൂടെ ഇഴഞ്ഞുനീങ്ങിയാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.  

തറക്കല്ലിട്ട് ആറുവര്‍ഷം കഴിഞ്ഞിട്ടും മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ റോഡിലൂടെ ഇഴഞ്ഞുനീങ്ങി പ്രതിഷേധിച്ചത്. മെഡിക്കല്‍ കോളേജിനായി 135കോടി രൂപയുടെ പദ്ധതിയാണ് കിറ്റ്കോ സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ മുന്‍ സര്‍ക്കാര്‍ അനുവദിച്ച തുക മാത്രമാണ്   മെ‍ഡിക്കല്‍ കോളേജിന് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കാനും   മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിച്ചിരിക്കുന്നത്. ഇൗ തുക അപ്രാപ്യമാമെണെന്നും കിറ്റ്കോ സമര്‍പ്പിച്ച പദ്ധതി പ്രകാരമുളള തുക  സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും, മെഡിക്കല്‍ കോളേജിന്റെ  പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തുടങ്ങാനും കഴിയുളളുവെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 

നിലവില്‍ ഒ.പി കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.  ആശുപത്രി കെട്ടിടത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റല്‍, ലൈബ്രറി കെട്ടിടങ്ങളുെട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.  മെഡിക്കല്‍ കോളേജിലെ മാലിന്യസംസ്കരണം, വൈദ്യുതിവിതരണം എന്നിവയ്ക്കുളള സാങ്കേതികാനുമതി ലഭിച്ചിട്ടില്ല , മെഡിക്കല്‍ കോളേജില്‍ കിടത്തി ചികില്‍സയടക്കമുളള സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കണമെന്നും സമരസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധ ഇൗ വിഷയത്തില്‍ ലഭിക്കുംവരെ പ്രതിഷേധം തുടരാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം.  

MORE IN KERALA
SHOW MORE
Loading...
Loading...