വസ്തുതര്‍ക്ക പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം; കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി

mvicomplaint-04
SHARE

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മുന്‍ എം.വി.ഐയുടെ പരാതി. കോഴിക്കോട് സ്വദേശി വി.വി.ഫ്രാന്‍സിസാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. നൂറാംതോടില്‍ കാട്ടുപോത്തിനെ വേട്ടയാടിയതില്‍ വനംവകുപ്പ് തെരയുന്നവരെക്കൊണ്ട് മൊഴി കൊടുക്കുമെന്നാണ് ഭീഷണി. 

കോ‍ടഞ്ചേരി നൂറാംതോടില്‍ ഫ്രാന്‍സിസിന് സ്വന്തമായുള്ള ആറേക്കര്‍ ഭൂമിയിലെ കുഴല്‍ക്കിണര്‍ നിര്‍മാണം 2017 ല്‍ ഒരുവിഭാഗം നാട്ടുകാര്‍ തടഞ്ഞിരുന്നു. കൈയ്യേറ്റ ശ്രമമുള്‍പ്പെടെയുണ്ടായതിനാല്‍ ഫ്രാന്‍സിസ് താമരശ്ശേരി ഗ്രാമന്യായാലയത്തില്‍ പരാതി നല്‍കി. നിലവില്‍ വിചാരണ പുരോഗമിക്കുകയാണ്. ഒരാഴ്ച മുന്‍പാണ് നൂറാംതോടിനോട് ചേര്‍ന്ന് കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ അഞ്ചുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഏഴുപേരെ പിടികൂടാനുമുണ്ട്. വേട്ടയുണ്ടായത് ഫ്രാന്‍സിസിന്റെ സ്ഥലത്തിന് സമീപമായതിനാല്‍  കേസില്‍പ്പെടുത്താന്‍ എളുപ്പമെന്നാണ് ഫോണിലൂടെയുള്ള ഭീഷണി. വ്യാജ െതളിവുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പുണ്ട്. നൂറാംതോട് സ്വദേശി ഹൈദ്രോസിനെതിരെയാണ് ഫ്രാന്‍സിസിന്റെ പരാതി. 

കാട്ടുപോത്തിനെ വേട്ടയാടിയതിലോ സമാനമായ കുറ്റകൃത്യങ്ങളിലോ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി വ്യാജമായ തെളിവുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്. ഫോണ്‍വിളി രേഖകളുള്‍പ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...