കർഷകദ്രോഹ നയങ്ങൾക്കെതിരെ കർഷക മഹാസംഗമം; പാലാ രൂപതയുടെ പ്രതിഷേധം

pala
SHARE

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ പാലാ രൂപതയുടെ കർഷക മഹാസംഗമം. കർഷകക്ഷേമം മുൻനിർത്തി പ്രവർത്തിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ നിലപാടെടുക്കാൻ മടിക്കില്ലെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പ് നൽകി. വിവിധ രാഷ്ട്രീയ -സാമൂഹിക -സംഘടന നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി.  

കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ്, പാലയിൽ കർഷക മഹാസംഗമം സംഘടിപ്പിച്ചത്. പാലാ രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള  വൈദികരുടെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ പാലായിൽ ഒത്തുകൂടി. രാഷ്ട്രീയ -സാമുദായിക  -സംഘടന നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി. കർഷക പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തദ്ദേശ തിരെഞ്ഞെടുപ്പിൽ രൂപതാതലത്തിൽ പ്രതിഷേധവോട്ടുകൾ രേഖപ്പെടുത്തുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വേണ്ടിവന്നാൽ സെക്രട്ടേറിയറ്റിനു മുൻപിലേക്ക് സമരം മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രൂപതയിലെ എല്ലാവിഭാഗം ജനങ്ങളുടെയും ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭീമഹർജി നൽകും. വികലമായ കാർഷിക നയങ്ങൾക്കെതിരെ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും കർഷകസംഗമം ആഹ്വനംചെയ്തു. വരുംനാളുകളിൽ കർഷകക്ഷേമം മുൻനിർത്തി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയും ചൊല്ലിയാണ് പ്രതിഷേധം അവസാനിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...