സ്ക്വാഡുകളില്ല ; സമാന്തര സര്‍വീസുകള്‍ സജീവം ; പ്രതിസന്ധി ഒഴിയാതെ കെഎസ്ആര്‍ടിസി

ksrtc
SHARE

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കവരുന്ന സമാന്തര സര്‍വീസുകളെ പിടികൂടാന്‍ തിരുവനന്തപുരം നഗരത്തില്‍ നിയോഗിച്ചിരുന്ന  പരിശോധനസ്്ക്വാഡുകള്‍ നിര്‍ത്തിയിട്ട് ഒരുമാസം. ശമ്പളം പോലും കൊടുക്കാന്‍ കഴിയാതെ കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് സമാന്തര സര്‍വീസുകളെ സഹായിക്കുന്ന നിലപാട്. 

പൊലീസും അസിസ്റ്റന്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും  കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും അടങ്ങുന്ന നാല് സ്ക്വാഡുകളാണ് നഗരത്തിലുണ്ടായിരുന്നത്. നവംബര്‍ പത്തൊന്‍പതിന് വാഹനമില്ലെന്ന് പറഞ്ഞ് സ്്ക്വാഡിന് ജീപ്പ് വിട്ടുകൊടുക്കാന്‍ കെ.എസ്.ആര്‍.ടി.സി വിസമ്മതിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊലീസുകാരും എ.എം.വി.െഎമാരും വന്നെങ്കിലും വാഹനമില്ലാത്തതിനാല്‍ തിരിച്ചുപോയി. ഇതോടെ സ്ക്വാഡിനായി പൊലീസുകാരെ വിട്ടുകൊടുക്കേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ തീരുമാനിച്ചു. പൊലീസില്ലാതെ വാഹനം പിടിക്കാനിറങ്ങാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും വിസമ്മതിച്ചതോടെ സ്ക്വാഡ് നിലച്ചു. സ്ക്വാഡിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി അതാത് ഡിപ്പോയിലേക്ക് തിരിച്ചയച്ചു. 

സ്ക്വാഡുകള്‍ നിലച്ചതോടെ, പലതവണ പിടിവീണ സ്വകാര്യബസുകള്‍ പോലും വീണ്ടും അനധികൃത സര്‍വീസുകള്‍ തുടങ്ങി. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ നോക്കുകുത്തികളാക്കി വാനുകളും ജീപ്പുകളും നഗരത്തിലൂടെ  യഥേഷ്ടം പായുകയാണ് 

MORE IN KERALA
SHOW MORE
Loading...
Loading...