നായനാർക്ക് ഇന്ന് നൂറാം പിറന്നാൾ ദിനം; ഓർമകളെ ചേർത്ത് ശാരദ ടീച്ചർ

nayanar-web
SHARE

ഇ.കെ.നായനാരെന്ന കേരളത്തിന്‍റെ പ്രിയനേതാവിന്റെ നൂറാം ജന്മവാര്‍ഷികം ഇന്ന്. വേര്‍പിരിഞ്ഞ് പതിനഞ്ചുവര്‍ഷം കഴിഞ്ഞിട്ടും സഖാവിന്‍റെ മായാത്ത ഓര്‍മകള്‍ക്ക് കൂട്ടിരിക്കുകയാണ് പ്രിയപത്നി ശാരദടീച്ചര്‍.

സഖാവ് ഇ.കെ.നായനാര്‍ കൈപിടിച്ച് കൂടെക്കൂട്ടിയ ജീവിതസഖി വാക്കറില്‍ പിടിച്ച് വീണ്ടും നടന്നു തുടങ്ങുകയാണ്. മൂന്നുമാസം മുന്‍പുണ്ടായ വീഴ്ചയുടെ വേദനകളും അസ്വസ്ഥകളുമെല്ലാമുണ്ടെങ്കിലും പ്രിയ സഖാവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതോടെ മുഖം തെളിഞ്ഞു, വാക്കുകള്‍ വാചാലമായി. നൂറാം പിറന്നാള്‍ ദിനത്തിലെത്തി നില്‍ക്കുമ്പോഴും ഒരുമിച്ചുണ്ടായ ആഘോഷങ്ങള്‍ തുലോം തുച്ഛമെന്ന് ടീച്ചര്‍.

അടിമുടി രാഷ്ട്രീയക്കാരനായ ഭര്‍ത്താവിന്‍റെ സ്വഭാവം അറിയുന്നതുകൊണ്ട് പരിഭവം തോന്നിയിട്ടില്ലെന്നും ടീച്ചര്‍ പറയുന്നു. വീട്ടില്‍ രാഷ്ട്രീം‌യ ചര്‍ച്ചകളുണ്ടായിരുന്നില്ല.

നിലപാടുകളെയും ഇഷ്ടങ്ങളെയും അനുഗമിച്ചിരുന്നെങ്കിലും അവസാന കാലത്തെ് ബീഡി നിഷേധിച്ചത് വിതുമ്പലോടെ മാത്രമാണ് ടീച്ചര്‍ക്ക് ഓര്‍ക്കാനാകുന്നത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...