കാലുകളിൽ ഒളിപ്പിച്ച് മൂന്നരക്കിലോ സ്വർണം; കൊച്ചിയിൽ പിടിയിലായത് ഇങ്ങനെ

ernakulam-gold
SHARE

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് 2 പേരിൽ നിന്നു 3.75 കിലോഗ്രാം സ്വർണ മിശ്രിതം പിടികൂടി. ഇതിൽ നിന്ന് 1.19 കോടി രൂപ വില വരുന്ന 3.5 കിലോ ഗ്രാം സ്വർണം ലഭിക്കുമെന്നു കണക്കാക്കുന്നു. ഇന്നലെ ബഹ്റൈനിൽ നിന്നെത്തിയ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ദുൽഫുക്കർ അലി 2 കാലിലുമായി 3.25 കിലോഗ്രാം സ്വർണ മിശ്രിതം കെട്ടിവച്ചാണു വന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. 

ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി അജ്മൽ അര കിലോ ഗ്രാം സ്വർണ മിശ്രിതമാണ് കടത്താൻ ശ്രമിച്ച് പിടിയിലായത്. ഇരുവരും സന്ദർശക വീസയിൽ വിദേശത്തേക്കു പോയവരാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...