പരിശോധന ശക്തമാക്കി, പൂഴ്ത്തിവയ്പ്പ് തടയും; നിർബന്ധമാക്കി വിലവിവരപ്പട്ടിക

shops-inspection
SHARE

പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെയ്പ് കണ്ടെത്താനായി പാലക്കാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. പച്ചക്കറിക്കടകളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

സാവോള, ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിതഅളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ പരിശോധിക്കുന്നത്. കൃത്രിമ വിലകയറ്റത്തിന് കാരണമാകുന്ന കച്ചവടത്തിനെതിരെ നടപടിയുണ്ടാകും. പാലക്കാട് ജില്ലയിലുടനീളം താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധന തുടരുകയാണ്. സിവിൽ സപ്ലൈസ് , ലീഗൽ മെട്രോളജി വകുപ്പുകളാണ് പ്രധാന മാർക്കറ്റുകളിലും, കടകളിലും പരിശോധന നടത്തുന്നത്.

വിലവിവര പട്ടിക മുഴുവൻ കടകളിലും പ്രദർശിപ്പിക്കണമെന്ന് നിർദേശം നൽകി.മൊത്തക്കച്ചവടക്കാരുടെ സംഭരണകേന്ദ്രങ്ങളിലും പരിശോധനയുണ്ടാകും. 

MORE IN KERALA
SHOW MORE
Loading...
Loading...