ഇൗ കുഞ്ഞുങ്ങളെ കൂടി സഹായിക്കണം; വീണ്ടും അപേക്ഷിച്ച് ഫിറോസ്; കാരണം; വിഡിയോ

firos-again-help-video
SHARE

ഒരിക്കൽ കൂടി സഹായം അഭ്യർഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. രണ്ടു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന്  വേണ്ടിയാണ് ഫിറോസ് സഹായം തേടുന്നത്. മുൻപ് ഇതേ കുട്ടികൾക്കായി വിഡിയോ ചെയ്തിരുന്നെന്നും അന്ന് ഒരുപാട് സഹായം ലഭിച്ചതായും അദ്ദേഹം പറയുന്നു. എന്നാൽ ഇൗ കുഞ്ഞുങ്ങളുടെ അവസ്ഥ വീണ്ടും ഗുരുതരമായി. രണ്ടു കുട്ടികളും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരാണ്. 

ഹന ഫാത്തിമ എന്ന കുട്ടിയുടെ കരൾ മാറ്റിവയ്ക്കാനായി മാസങ്ങൾക്ക് മുൻപ് ഫിറോസ് സഹായം തേടിയിരുന്നു. അന്ന് 93 ലക്ഷം രൂപ ലഭിച്ചു. അതിൽ നിന്നും അവർക്ക് അന്ന് ആവശ്യമായ 35 ലക്ഷം രൂപ കൊടുത്തിരുന്നു. ഏഴുമാസം മുൻപ് മുഹമ്മദ് റബീക് എന്ന കുട്ടിയ്ക്ക് വേണ്ടിയും സഹായം ചോദിച്ചിരുന്നു. അന്ന് 40 ലക്ഷം രൂപ ലഭിച്ചു. അതിൽ 28 ലക്ഷം രൂപ ചികിൽസയ്ക്ക് െകാടുത്തിരുന്നു. ബാക്കി വന്ന തുക മറ്റ് രോഗികൾക്കായി കൊടുത്തതായും ഫിറോസ് പറയുന്നു.

എന്നാൽ മാസങ്ങൾക്ക് ശേഷം ഇതേ കുട്ടികൾ രോഗത്താൽ വലയുകയാണ്. ചികിൽസയ്്ക്ക് പണമില്ലാത്തത് കൊണ്ട് കുടുംബം വീണ്ടും ഫിറോസിനെ സമീപിക്കുകയായിരുന്നു. ഇൗ കുട്ടികളുടെ ചികിൽസയ്ക്കുള്ള പണം കൂടി ലഭിച്ചാൽ ചാരിറ്റി നിർത്തുമെന്നും ഫിറോസ് വിഡിയോയിൽ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...