ഫിറോസുമായി പ്രശ്നമില്ല; 53 ലക്ഷം ലഭിച്ചിരുന്നു; 16 ലക്ഷം തട്ടിച്ചതിന് തെളിവില്ല: സുശാന്ത്; വിഡിയോ

sushanth-charity-video
SHARE

വിവിധ തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നതോടെ ഇനി വിഡിയോ ചെയ്തുള്ള ചാരിറ്റി പ്രവർത്തനത്തിനില്ലെന്ന്  ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കിയിരുന്നു. ആ വിഡിയോയിൽ സുശാന്ത് നിലമ്പൂർ എന്ന ചാരിറ്റി പ്രവർത്തകന്റെ പേരും ഉയർന്ന ഒരു ആരോപണവും ഫിറോസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയുമായി ഫെയ്സ്ബുക്ക് വിഡിയോയുമായി എത്തിയിരിക്കുകയാണ് സുശാന്ത്. 

‘ഞാനും ഫിറോസുമായി ഒരു പ്രശ്നവുമില്ല. ‍ഞാൻ ആരുമായും വ്യക്തി ബന്ധം സൂക്ഷിക്കുന്ന ആളല്ല. തിരുവനന്തപുരത്ത് ഞാൻ ചെയ്ത ഒരു വിഡിയോയ്ക്ക് 53 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും 16 ലക്ഷം രൂപ ആഷിക് തോന്നയ്ക്കൽ എന്ന വ്യക്തി കൊണ്ടുപോയെന്ന് ചിലർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ തന്റെ കയ്യിൽ തെളിവില്ലെന്നും സുശാന്ത് പറയുന്നു. 20 ലക്ഷം രൂപ സുശാന്ത് തട്ടിയെടുത്തതായി ആരോപണം ഉയർന്നിരുന്നു. അങ്ങനെ ചെയ്തിട്ടുണ്ടെന്ന് തെളിവുസഹിതം തെളിയിക്കാൻ സുശാന്ത് ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നു. 

ആരെയും വിശ്വസിക്കാൻ പറ്റുന്നില്ലെന്നും കാര്യം പറയുമ്പോൾ ഫോൺ റെക്കോർഡ് ചെയ്ത് പ്രചരിക്കുകയും ചെയ്യുന്നുവെന്നും സുശാന്ത് പറയുന്നു. ചാരിറ്റി പ്രവർത്തകർ തന്നെയാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും സുശാന്ത് പറയുന്നു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...