‘ഇദ്ദേഹം വിജയനോ അതോ ജയനോ?’; മുഖ്യമന്ത്രിയെ ട്രോളി ബൽറാം; കുറിപ്പ്

balram-cm-helicopter
SHARE

സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാങ്ങുന്ന നടപടി വിവാദത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബൽറാം. ‘ഇദ്ദേഹം വിജയനാണോ..അതോ ജയനാണോ? ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ..ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ..’ ബൽറാം കുറിച്ചു. മാവോയിസ്റ്റ് വേട്ടയെ കൂടി ഉൾപ്പെടുത്തിയാണ് ബൽറാമിന്റെ കുറിപ്പ്. 

അതേസമയം  ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ വാടകയ്ക്കെടുക്കുന്നത് അമിത തുകയ്ക്കാണ്. ചിപ്സന്‍ ഏവിയേഷന്റെ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍  പരിഗണിച്ചില്ല. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റര്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഹെലികോപ്റ്റര്‍ സര്‍ക്കാര്‍ വാടകയ്ക്കെടുക്കുന്നത് കൂടുതല്‍ സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് തെളിയുന്നത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. ഇത് മറികടന്നാണ് ഒരു ഹെലികോപ്റ്റര്‍ 20 മണിക്കൂര്‍ മാത്രം സേവനം വാഗ്ദാനം ചെയ്ത പവന്‍ ഹാന്‍സിന് കരാര്‍ നല്‍കിയത്.

കരാറിന് നേതൃത്വം നല്‍കിയത് പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവസ്തവയാണ്. എന്നാൽ ചീഫ് സെക്രട്ടറിയായിരുന്നു  കരാറിന് നേതൃത്വം നല്‍കേണ്ടിയിരുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...