മാർക്ക് ലിസ്റ്റ് റദ്ദാക്കിയത് നിയമവിരുദ്ധം; എംജി സർവകലാശാല വിവാദത്തിലേക്ക്

mg
SHARE

നിയമവിരുദ്ധമായി മോഡറേഷന്‍ നല്‍കിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്്്റ്റ് എം.ജി സര്‍വകാശാല റദ്ദാക്കിയതും നിയമവിരുദ്ധമായി. സര്‍വകലാശാല സ്്റ്റാറ്റ്യൂട്ട് അനുസരിച്ച് ഗവര്‍ണര്‍ ഉത്തരവ് നല്‍കിയാല്‍ മാത്രമേ മാര്‍ക്ക് ലിസ്റ്റ് റദ്ദാക്കാനാകൂ. ഗവര്‍ണരുടെ വിജ്ഞാപനമില്ലാതെ മാര്‍ക്ക് ലിസ്റ്റ് റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റെടുത്ത തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള പഴുതുകള്‍ ഇതോടെ തുറന്നു.

ഏതെങ്കിലും സെമസ്റ്ററില്‍, ഏതെങ്കിലും പരീക്ഷക്ക് തോറ്റവര്‍ക്കൊക്കെ അഞ്ച് മാര്‍ക്ക് മോഡറേഷന്‍ നല്‍കാനുള്ള എം.ജി സര്‍വകലാശാലയുടെ തീരുമാനവും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത അദാലത്തിലെ നിയമവിരുദ്ധ നടപടികളുമാണ് വന്‍വിവാദം സൃഷ്ടിച്ചത്. തുടര്‍ന്ന് മാര്‍ക്ക് ദാനം സര്‍വകലാശാല റദ്ദാക്കി. ഇതിന് പറയുന്നകാര്യം വിചിത്രമാണ്. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടും വന്ന് കാലങ്ങള്‍ കഴിഞ്ഞാലും മോഡറേഷന്‍ നല്‍കാന്‍ എം.ജി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിന് അധികാരമുണ്ട്. പക്ഷെ തീരുമാനം പൊതുജന മധ്യത്തില്‍ സര്‍വകലാശാലക്ക് മോശം പ്രതിഛായ ഉണ്ടാക്കിയതിനാല്‍ മോഡറേഷന്‍ റദ്ദാക്കിയെന്നാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെ മിനിട്സ് പറയുന്നത്. ഇത്തരത്തിലുള്ള തീരുമാനം കോടതിയില്‍ചോദ്യം ചെയയ്പ്പെടാം. 

നിയമവിരുദ്ധമല്ലെങ്കില്‍ എല്ലാവര്‍ക്കും മോഡറേഷന്‍ദാനം നടത്തിയത് എന്തിന് റദ്ദാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. മോഡറേഷന്‍ റദ്ദാക്കിയതിന് പിന്നാലെ അത് കിട്ടിയവരുടെഎല്ലാം മാര്‍ക്ക് ലിസ്റ്റ് റദ്ദാക്കാനും സര്‍വകലാശാല തീരുമാനിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മാത്രമാണ് സര്‍വകലാശാല നല്‍കിയ ഡിഗ്രിയോ മാര്‍ക്ക് ലിസ്റ്റോ പിന്‍വലിക്കാനുള്ള അധികാരം. ഗവര്‍ണര്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തെ അടിസ്ഥാനമാക്കിമാത്രമെ സര്‍വകലാശാലക്ക് പ്രവര്‍ത്തിക്കാനാകൂ. ഈ നടപടി ക്രമവും പിന്തുടരാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കോടതിയില്‍ പോകാം. ചുരുക്കത്തില്‍ മാര്‍ക്ക് ദാനം പിന്‍വലിച്ചു എന്ന് വരുത്തി തീര്‍ത്ത് ആതീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ വാഴിയൊരുക്കുകയാണ് എം.ജി.സര്‍വകലാശാല ചെയ്തത്. 

MORE IN KERALA
SHOW MORE
Loading...
Loading...