കോട്ടയത്ത് ലുലുമാള്‍ വരുന്നു; പ്രചാരണത്തിലെ സത്യമെന്ത്?

kottayam
SHARE

യഥാര്‍ത്ഥ്യങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്തയാണ് കോട്ടയത്ത് ലുലുമാൾ പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ച്. ചിത്രം സഹിതമാണ് വാര്‍ത്തയുടെ പ്രചാരണം. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് ലുലുഗ്രൂപ്പ് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

കോട്ടയം നാഗമ്പടത്തുള്ള ഗ്രീൻപാർക്ക് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി വാങ്ങിയെന്നും ഇവിടെ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും എന്നുമാണ് വ്യജ സന്ദേശം. അഞ്ചു നില കെട്ടിടം  അഞ്ചു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നും ഇതില്‍ പറയുന്നു. കെട്ടിടത്തിന്‍റെ മാതൃക സഹിതമാണ് പ്രചാരണം.

MORE IN KERALA
SHOW MORE
Loading...
Loading...