അന്ന് താൻ മൂടിയ അതേ കുഴിയിൽ വീണ് പൊലീസുകാരനും; വല്ലാത്ത അനുഭവം

thrissur-manoj
SHARE

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണെന്നാണ് പഴംചൊല്ല്. പക്ഷേ, താൻ നികത്തിയ കുഴിയിലാണ് മനോജ് എന്ന പൊലീസ് ഡ്രൈവർ വീണത്. രണ്ടു വർഷം മുമ്പ് നികത്തിയ കുഴി വലുതായി അതിൽത്തന്നെ വീണു കൈക്കും കാലിനും പരുക്കേറ്റ് മൂന്നാഴ്ച വിശ്രമവും കഴിഞ്ഞ് മണ്ണുത്തി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജി. മനോജ് ഇന്നലെ വീണ്ടും ജോലിക്കു കയറി.

ഒരുപാട് ബൈക്ക് യാത്രികർ വീണിരുന്ന വിയ്യൂർ പൊലീസ് സ്റ്റേഷനു സമീപം ഉണ്ടായിരുന്ന കുഴി പി.ജി മനോജ് അടക്കമുള്ള സിവിൽ പൊലീസ് വിയ്യൂരിൽ പൊലീസ് ഡ്രൈവർ ആയിരിക്കെ 2017ലെ ഓണക്കാലത്താണു മനോജും സഹപ്രവർത്തകരും ചേർന്ന് ഈ കുഴി മൂടിയത്. സ്റ്റേഷനിൽ നിന്ന് 150 മീറ്റർ മാത്രം മാറിയാണു കുഴി. ഈ സന്നദ്ധസേവനത്തെ പുകഴ്ത്തി സിറ്റി പൊലീസ് കമ്മിഷണർ കത്തും നൽകിയിരുന്നു. പക്ഷേ, കഥയുടെ ക്ലൈമാക്സ് മറ്റൊന്നായിരുന്നു. 2 മാസം മുൻപ് മനോജ് മണ്ണുത്തിയിലേക്കു സ്ഥലം മാറി.

വിയ്യൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ ഇക്കഴിഞ്ഞ 3ന് കാലത്താണ് അതേ സ്ഥലത്തെ പുതിയ കുഴിയിൽ ബൈക്ക് വീണത്. ചികിത്സയിലായിരുന്ന മനോജ് ഷൂഇടാൻ കഴിയാത്തതിനാൽ ചെരിപ്പ് മതിയെന്ന സിഐയുടെ അനുമതി വാങ്ങിയാണു ജോലിക്ക് കയറിയത്. പൈപ്പ് ഇടാൻ റോഡ് വെട്ടിപ്പൊളിച്ചപ്പോൾ ഉണ്ടായ ഈ കുഴിയിൽ ദിനം പ്രതി നാലും അഞ്ചും അപകടം പതിവാണെന്നു നാട്ടുകാർ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...