കൊല്ലത്ത് വാഹനാപകടം; സംസ്ഥാന വോളിബോൾ താരം ഉൾപ്പെടെ അഞ്ച് മരണം

kollam
SHARE

ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചയുമായി കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടത്തില്‍ സംസ്ഥാന വോളിബോള്‍ താരം ഉള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. മരിച്ചവരെല്ലാം ബൈക്ക് യാത്രികരാണ്. 

വോളിബോള്‍ താരവും വെട്ടിക്കവല സ്വദേശിയുമായ ജെ.എസ്.ശ്രീരാം സഞ്ചരിച്ച ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ ഒരു മണിയോടെ ചടയമംഗലം ജടായു ജംക്‌ഷന് സമീപമായിരുന്നു അപകടം. ശാസ്താംകോട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്. പത്തനംത്തിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്റെ മകന്‍ കൃഷ്ണദാസും ടിപ്പര്‍ ലോറി ഡ്രൈവറും പടിഞ്ഞാറെ കല്ലട സ്വദേശിയുമായ അനീഷുമാണ് മരിച്ചത്.  കൊട്ടാരക്കര എം.സി റോഡില്‍ വെട്ടിക്കവലയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവും വാളകം സ്വദേശിയുമായ രാജു ടി.മാത്യു മരിച്ചു. പനവേലിയില്‍ ബൈക്ക് മറിച്ച് മടത്തറ സ്വദേശി അഖില്‍ രാജും കൊല്ലപ്പെട്ടു

MORE IN KERALA
SHOW MORE
Loading...
Loading...