വേദമന്ത്രങ്ങളാൽ നിറയാനൊരുങ്ങി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം; മുറജപത്തിന് നാളെ തുടക്കം

murajapam-20
SHARE

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപസിദ്ധമായ മുറജപം നാളെ തുടങ്ങും. ആറുവര്‍ഷത്തിലൊരിക്കലാണ് അമ്പത്താറുദിവസം നീളുന്ന മുറജപം. മകരസംക്രമദിനമായ ജനുവരി പതിനഞ്ചിന് ലക്ഷദീപത്തോടെ സമാപിക്കും. മുറജപത്തോടനുബന്ധിച്ച് പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാമേളയും ആസ്വദിക്കാം. 

ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇനി അമ്പത്തിയാറുനാള്‍ വേദമന്ത്ര മുഖരിതം.എട്ടു ദിവസങ്ങള്‍ നീളുന്ന ഏഴുമുറകളിലാണു ഋക്, യജുര്‍, സാമം, എന്നീ വേദങ്ങള്‍ ജപിക്കുക. മുറജപം പൂർത്തിയാകുന്ന  ജനുവരി 15ന് ലക്ഷദീപം ക്ഷേത്രത്തിൽ ഭക്തി നിർഭരമായ കാഴ്ചയൊരുക്കും. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവ് അനിഴം തിരുനാൾ മാർത്താണ്ഡ വർമ തുടങ്ങിവച്ച ചടങ്ങുകളാണ് മുറതെറ്റാതെ ആവര്‍ത്തിക്കുന്നത്. 

കാഞ്ചിപുരം, പേജാവർ, എന്നിവിടങ്ങളിൽ നിന്നുള്ള വേദപണ്ഡിതന്മാർക്കു പുറമേ കേരളത്തിലെ വിവിധ ബ്രാഹ്മണ സഭകളിലെയും യോഗക്ഷേമസഭകളിലെയും പ്രതിനിധികളുൾപ്പെടെ 200 പേരാണ് ഇത്തവണ എത്തുന്നത്. എല്ലാദിവസവും വൈകുന്നേരം അഞ്ചിന് നാടകശാലയിലെ സഹസ്രനാമജപത്തില്‍ ഭക്തജനങ്ങള്‍ക്കും പങ്കാളികളാകാം

മുറജപത്തിന്റെ ഭാഗമായ 55 ദിവസം നീളുന്ന കലാമേളയുമുണ്ട്. കഥകളി, കൂടിയാട്ടം, ഭരനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങള്‍, സംഗീതക്കച്ചേരി ,ഭജന്‍ തുടങ്ങിയവകിഴക്കേ നടയിലെ പ്രത്യേക വേദിയില്‍ ആസ്വദിക്കാം.

MORE IN KERALA
SHOW MORE
Loading...
Loading...