ശബരിമല തീർത്ഥാടകർക്കായി 'സേഫ് കോറിഡോർ'; സുരക്ഷിതയാത്ര

safety-project
SHARE

ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടര്‍വാഹനവകുപ്പിന്റെ സഹായകേന്ദ്രം പാലക്കാട് തുടങ്ങി.‌ ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്ക് ആവശ്യം വരുകയാണെങ്കില്‍ ആംബുലന്‍സ്, യാത്രാവാഹനങ്ങള്‍, വര്‍ക്ക്ഷോപ്പ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാകും.

അപകടങ്ങള്‍ ഒഴിവാക്കുക, തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുക എന്നിവയാണ് സേഫ് കോറിഡോര്‍ പദ്ധതിയുടെ ഉദ്ദേശം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നൂറിലധികം വാഹനങ്ങളാണ് ശബരിമല മണ്ഡലപൂജ കാലയളവില്‍ പാലക്കാട് വഴി ദിവസേന കടന്നുപോകുന്നത്. ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇതരസംസ്ഥാന വാഹന യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ദേശീയപാതയില്‍ മണപ്പുളളിക്കാവില്‍ 24 മണിക്കൂറും സഹായകേന്ദ്രം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം കലക്ടര്‍ ഡി.ബാലമുരളി നിര്‍വഹിച്ചു. തീര്‍ഥാടകര്‍ക്കായി ആംബുലന്‍സ് മുതല്‍ ബദല്‍വാഹന സൗകര്യങ്ങള്‍ വരെയുണ്ട്. റിക്കവറി വാഹനങ്ങള്‍, വര്‍ക്ക്‌ഷോപ്പ് എന്നിവയും ഉപയോഗപ്പെടുത്താം. 9496613109 എന്ന നമ്പറില്‍ സഹായം ആവശ്യപ്പെടാം. 

പ്രധാന റോ‍ഡുകളിലെല്ലാം നിരീക്ഷണ വാഹനങ്ങളുണ്ടാകും. ക്യാമറയില്ലാത്ത പാതകളില്‍ അമിതവേഗം പരിശോധിക്കാനും സംവിധാനമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...