ദർശനത്തിന് ക്യൂ നിന്ന മുത്തച്ഛൻ കുഴഞ്ഞുവീണു; പേടിച്ച് കരഞ്ഞ് കുട്ടികൾ; തണലായി പൊലീസ്

police-sabarimala-19
SHARE

കാസർകോട് നീലേശ്വരത്തുനിന്ന് ശബരിമല ദർശനത്തിനെത്തിയതാണ് വാമികയും വർഷിതും. മുത്തച്ഛൻ ഗോപാലനൊപ്പമാണ് ഇരുവരും എത്തിയത്. രാവിലെ ഒൻപത് മണിക്ക് ദർശനത്തിനായി തിരുമുറ്റത്ത് ക്യൂ നിൽക്കുന്നതിനിടെ അദ്ദേഹം തളർന്നുവീണു. തണലൊരുക്കിയത് പൊലീസ്. 

നിമിഷങ്ങൾക്കുള്ളിൽ പൊലീസ് അദ്ദേഹത്തെ താങ്ങിയെടുത്ത് ക്യൂവിൽ നിന്ന് പുറത്തുകൊണ്ടുവന്നു. മിനിറ്റിനുള്ളിൽ ഡോക്ടറെ വരുത്തി പൾസ് നോക്കിച്ചു. സ്ട്രെച്ചറിൽ കിടത്തി സന്നിധാനം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്തുചെയ്യണമെന്നറിയാതെ പേടിച്ച് കരഞ്ഞ വാമികയെയും വർഷിനെയും പൊലീസ് തിരക്കിൽ നിന്ന് മാറ്റി. വലിയമ്പലത്തിന്റെ ഭിത്തിയോട് ചേർത്ത് തണലുള്ള ഭാഗത്ത് പുല്‍പ്പായ വിരിച്ച് ഇരുത്തി. ആശ്വാസവാക്കുകൾ പറഞ്ഞ് സമാധാനിപ്പിച്ചു. 

കുട്ടികൾ ഭക്ഷണം കഴിച്ചിട്ടില്ലെന്നറിഞ്ഞതോടെ പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസുകാര്‍ക്കായി കരുതിയ ഹോർലിക്സ് കൊണ്ടുവന്നുകൊടുത്തു. പിന്നെ ദർശനം നടത്തിച്ചു. പിന്നെ അവരെ ദർശനം നടത്തിച്ചു. അതിനു ശേഷം ആശുപത്രിയിൽ കൊണ്ടുപോയി മുത്തച്ഛനെ കാണിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...