‘നീതിക്കായി പോരാടുന്നവരെ തല്ലും; വാളയാറിൽ രക്ഷിക്കും’; മര്‍ദനം; ഷാഫിക്കായി പ്രതിഷേധം

shafi-ksu-march
SHARE

കേരള സർവകലാശാല മാർക്ക് ദാന വിഷയത്തിൽ കെഎസ്​യു സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ എംഎൽഎ ഷാഫി പറമ്പിലിന്റെ തലയ്ക്ക് പരുക്കേറ്റു. ആദ്യം പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ എംജി റോഡിൽ കുത്തിയിരുന്ന പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. 

പിടികൂടിയ പ്രവർത്തകരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപിച്ചായിരുന്നു എംഎൽഎയുടെ േനതൃത്വത്തിൽ പൊലീസ് വാൻ തടഞ്ഞത്. ഇതിന് പിന്നാലെ നടത്തിയ ലാത്തിച്ചാർജിലാണ് എംഎൽഎയ്ക്ക് പരുക്കേറ്റത്. 

അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ‘വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളെ പിച്ചി ച്ചീന്തി കൊന്നവരെ സംരക്ഷിക്കുന്ന പിണറായി പോലീസാണ്, നീതിക്കുവേണ്ടി പോരാടുന്നവരെ തല്ലിച്ചതക്കുന്നത്. ഷാഫിപറമ്പിൽ എംഎൽഎയ്ക്കും കെ.എസ്.യു നേതാക്കൾക്കുമെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുക.’ പി.സി വിഷ്ണുനാഥ് കുറിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...