അയ്യപ്പൻമാർക്ക് കഞ്ഞിസദ്യ; പന്തലിട്ട് അന്നം വിളമ്പി സിപിഎം ലോക്കൽ കമ്മിറ്റി

sabarimala-cpm-food
SHARE

വിവാദങ്ങളും പ്രതിഷേധങ്ങളും ഒഴിഞ്ഞ​് ശബരിമല തീർഥാടനം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. സർക്കാർ നിലപാടുകളും വിശ്വാസികൾക്കൊപ്പം ആയതോടെ പ്രതിഷേധക്കാരും കളം മാറി. ഇതിന് പിന്നാലെ അയ്യപ്പൻമാർ‌ക്ക് അന്നദാനം നടത്തി സിപിഎം ലോക്കൽ കമ്മിറ്റിയും സജീവമായി. പത്തനംതിട്ടയിലെ പെരിങ്ങനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയാണ് അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന് സമീപമായിട്ടാണ് സിപിഎം പ്രവർത്തകർ കഞ്ഞി സദ്യ നടത്തിയത്.

കഞ്ഞീം പയറും അച്ചാറുമാണ് അയ്യപ്പൻമാർക്ക് ഭക്ഷണമായി ഒരുക്കിയിരുന്നത്. സാധാരണ പത്തനംതിട്ട ജില്ലയിൽ ഇത്തരം സദ്യാലയങ്ങൾ പതിവാണെങ്കിലും സിപിഎം ലോക്കൽ കമ്മിറ്റിയുടെ േനതൃത്വത്തിൽ കഞ്ഞി സദ്യ വേറിട്ട കാഴ്ചയായി. സിപിഎം അടൂർ ഏരിയാ സെക്രട്ടറി അഡ്വ. മനോജാണ് അന്നദാനം ഉദ്ഘാടനം ചെയ്തത്. 

MORE IN KERALA
SHOW MORE
Loading...
Loading...