കള്ളന്‍ പണമേ കൊണ്ടുപോയുള്ളൂ; ബാഗ് കിട്ടി: സമൃതയ്ക്ക് ആശ്വാസം

amrita-bag
SHARE

ട്രയിന്‍ യാത്രയ്ക്കിടെ മോഷണം പോയ പരീക്ഷ ഹാള്‍ ടിക്കറ്റ് അടങ്ങിയ ബാഗ് കണ്ണൂര്‍ സ്വദേശിനി സമൃതയ്ക്ക് തിരിച്ചുകിട്ടി. കള്ളന്‍ ശുചിമുറിയില്‍ ഉപേക്ഷിച്ച ബാഗ് റയില്‍വേ സ്റ്റേഷനിലെ ക്ലീനിങ് സൂപ്പര്‍വൈസറായ വിഷ്ണുവാണ് ആര്‍.പി.എഫിന് കൈമാറിയത്. ബാഗ് നഷ്ടമായ വാര്‍ത്ത മനോരമ ന്യൂസിലൂടെ കണ്ടപ്പോഴാണ് ഉടമ സമൃതയാണന്ന് വിഷ്ണുവും അറിഞ്ഞത്. 

കരഞ്ഞ് കലങ്ങിയ സമൃതയുടെ കണ്ണുകളിലിപ്പോള്‍ സന്തോഷത്തിന്റ തിളക്കമാണ്. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ വിലപ്പെട്ട സാധനങ്ങള്‍ ലഭിച്ചതിന്റെ ആശ്വാസം. കഴിഞ്ഞ പത്തിന് കൊച്ചുവേളിയില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു പണവും, ഹാള്‍ ടിക്കറ്റും, ബാങ്ക് ലോക്കറിന്റെ താക്കോലുമടങ്ങുന്ന ബാഗ് മോഷണം പോയത്. പരാതിയുമായി ഒരുപാടലഞ്ഞു. ഒടുവില്‍ സഹായമഭ്യര്‍ഥിച്ച് മനോരമ ന്യൂസിലേക്ക്. സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായ വാര്‍ത്ത വിഷ്ണുവും കണ്ടു. അങ്ങനെ നഷ്ടപ്പെട്ടെന്നു കരുതിയവ സമൃതയിലേക്ക് തിരികെയെത്തി.

പണം കവര്‍ന്നെങ്കിലും മറ്റ് സാധനങ്ങള്‍ ട്രയിനില്‍ തന്നെ ഉപേക്ഷിച്ച കള്ളനോട്  സമൃതയ്ക്ക് നന്ദിയുണ്ട്. മനോരമ ന്യൂസ് വാര്‍ത്ത കണ്ടതോടെയാണ്  ആര്‍ പി.എഫിന് കൈമാറിയ ബാഗ് സമൃതയുടേതാണന്ന് വിഷ്ണുവിനും ബോധ്യമായത്. തുടര്‍ന്ന് വിഷ്ണു മനോരമ ന്യൂസിനെ ബന്ധപ്പെട്ടു. 

വിദേശയാത്രയുടെ രേഖകള്‍ കാണാതെപോയ വിഷ്ണുപ്രസാദിന്റ മനോരമ ന്യൂസ് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെയാണ് സമൃതയുടെ  വാര്‍ത്തയും ചര്‍ച്ചയായത്.

MORE IN KERALA
SHOW MORE
Loading...
Loading...