അശാസ്ത്രീയ മല്‍സ്യബന്ധനം നിയന്ത്രിക്കും; മത്സ്യത്തൊഴിലാളി സമരം അവസാനിപ്പിച്ചു

fishning-18
SHARE

കോഴിക്കോട് ബേപ്പൂര്‍ മല്‍സ്യബന്ധന തുറമുഖത്ത് മല്‍സ്യത്തൊഴിലാളികള്‍ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. ഉള്‍കടലില്‍ നടക്കുന്ന അശാസ്ത്രീയ മല്‍സ്യബന്ധനം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത് .

തെങ്ങിന്‍ കുലച്ചിലും പ്ലാസ്റ്റിക്ക് കുപ്പികളും മണല്‍ചാക്കുകളും കടലില്‍ നിക്ഷേപിച്ചായിരുന്നു ഉള്‍ക്കടലില്‍ അശാസ്ത്രീയമായ മീന്‍പിടിത്തം. തമിഴ്നാട്ടില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് ഇത്തരത്തില്‍ മീന്‍ പിടിക്കുന്നതെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.കുലച്ചിലില്‍ വലകള്‍ കുടുങ്ങി നശിക്കാന്‍ തുടങ്ങി.ഈ സാഹചര്യത്തിലായിരുന്നു സമരം തുടങ്ങിയത്.

പ്രതിഷേധം കനത്തോപ്പോഴാണ് കലക്ടര്‍ മല്‍സ്യത്തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. അശാസ്ത്രീയമായ മീന്‍പിടിത്തം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതായി മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ബോട്ടുകള്‍ കടലില്‍ ഇറക്കിയിരുന്നില്ല. പ്രതിഷേധം അവസാനിപ്പിച്ചതോടെ നാളെ മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കും.

MORE IN KERALA
SHOW MORE
Loading...
Loading...