കൊടകര കുഞ്ഞാലി പാറയിലെ ക്രഷർ യൂണിറ്റിന് വനംവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ

kunjalippara
SHARE

കൊടകര മറ്റത്തൂർ കുഞ്ഞാലി പാറയിലെ ക്രഷർ യൂണിറ്റിന് വനംവകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. മൂന്നു മാസമായി നാട്ടുകാർ ക്രഷർ യൂണിറ്റിന് എതിരെ സമരത്തിലാണ്. 

കുഞ്ഞാലി പാറയിൽ പ്രവർത്തിക്കുന്ന എടത്താടൻ ഗ്രാനൈറ്റ്സിന്റെ  ക്രഷർ കമ്പനി പ്രവർത്തനം നിർത്താൻ ചാലക്കുടി ഡി.എഫ്.ഒ ആണ് ഉത്തരവിട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്റ്റോപ്പ് മെമ്മോ കൈമാറി. വനം വകുപ്പിന്റെ നടപടി കുഞ്ഞാലി പാറ സംരക്ഷണ സമിതി സ്വാഗതം ചെയതു. പ്രകൃതി ദുരന്തമുണ്ടായിൽ കുഞ്ഞാലി പാറയിലെ ജനങ്ങൾക്ക് ക്രഷർ യൂണിറ്റ് ഭീഷണിയാകുമെന്ന് ഭയമുണ്ട്. ഇക്കാരണം കൊണ്ടാണ് നാട്ടുകാർ സമരം തുടങ്ങിയത്.

വനമേഖലയിൽ പാറ ഖനനം അരുതെന്ന ചട്ടങ്ങൾ മറികടന്നെന്നാണ് ആരോപണം. ഇത്രയും കാലം ക്രഷർ യൂണിറ്റ് പ്രവർത്തിച്ചത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം , കോടതിയുടേത് ഉൾപ്പെടെ സകലവിധ അനുമതിയും ഉണ്ടെന്നാണ് ക്രഷർ കമ്പനി അധികൃതരുടെ നിലപാട്

.

MORE IN KERALA
SHOW MORE
Loading...
Loading...