ആചാര്യസമിതിയുടെ മകരജ്യോതി പുരസ്കാരം കെ.സുരേന്ദ്രന്

k-surendran-2
SHARE

ഭാരതീയ ആചാര്യ സമിതിയുടെ 2019 ലെ മകരജ്യോതി പുരസ്കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.ശബരിമലയിലെ ആചാര സംരക്ഷണത്തിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. 25000 രൂപയും അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

കൊച്ചിയില്‍ വച്ച് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ ഡിസംബറിലാവും പുരസ്കാരം കൈമാറുന്നത്. പുരസ്കാരം ലഭിച്ച വിവരം തന്നെ അറിയിച്ചതായി കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം

MORE IN KERALA
SHOW MORE
Loading...
Loading...