ഇത്ര തിരക്കുള്ളവരുടെ കയ്യിലേക്കോ യൂത്ത് കോൺഗ്രസ്..?; വേറിട്ട പ്രതിഷേധക്കുറിപ്പ്

youth-congress-fb-post
SHARE

ഒരു കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശരിയല്ലേ എന്ന് ആരും ചോദിച്ചുപോകുന്ന വാക്കുകളാണ് ഹക്കീം എന്ന പ്രവർത്തകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. എല്ലാക്കാലത്തും കോൺഗ്രസ് നേരിടുന്ന പ്രശ്നം വളരെ നിസാരമായി ഹക്കീം പങ്കുവയ്ക്കുന്നുവെന്ന് അണികളില്‍ ഒരു വിഭാഗം സാക്ഷ്യപ്പെടുത്തുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു എംഎൽഎമാരുടെ പേര് പരിഗണിക്കുന്നു എന്ന വാർത്തയോടാണ് ഇദ്ദേഹത്തിന്റെ വേറിട്ട പ്രതിഷേധം. ഷാഫി പറമ്പിലിനെയും ശബരീനാഥന്റേയും പേരുകളാണ് പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളത്. ഇവരെ ഫോൺ വിളിച്ചപ്പോഴുള്ള അനുവമാണ് ഹക്കീം പങ്കിടുന്നത്.

‘ഒരു യൂത്ത് കോണ്‍ഗ്രസുകാരന്‍ മൂന്ന് ദിവസമായി നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ പോലും സമയമില്ലാത്ത ഇവരുടെ കയ്യില്‍ യൂത്ത് കോണ്‍ഗ്രസ് ഏല്‍പിച്ച് കൊടുക്കാന്‍ ഗ്രൂപ്പ് മുതലാളിമാര്‍ തീരുമാനിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് ചത്ത് തന്നെ കിടക്കും. സ്വന്തം മണ്ഡലവും കളഞ്ഞ് കുളിക്കും. ഷാഫിയ്ക്ക് 9 പ്രാവശ്യവും, ശബരിയ്ക്ക് അഞ്ച് പ്രാവശ്യവും വിളിച്ചു. ഇതില്‍ ശബരിയെ മൂന്നാമത് വിളിച്ചപ്പോള്‍ ഒരാള്‍ ഫോണ്‍ എടുത്ത് എന്നോട് പറഞ്ഞത് അദ്ദേഹം മീറ്റിങ്ങിലാണ് എന്നൊരു മറുപടി കിട്ടി. പിന്നീട് രണ്ടു പ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ല. ഷാഫിയെ ഒമ്പത് പ്രാവശ്യവും കിട്ടിയില്ല. സ്ക്രീന്‍ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്.’ ഹക്കീം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ രണ്ടു ഗ്രൂപ്പുകാര്‍ എം.എല്‍.എമാരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി നിര്‍ദ്ദേശിക്കുന്നു എന്ന് വാര്‍ത്ത കണ്ടതുമുതല്‍ ഞാനൊരു കാര്യം തീരുമാനിച്ചിരുന്നു. അവര്‍ക്ക് അതിനുള്ള സമയം ഉണ്ടോ എന്നറിയലായിരുന്നു ലക്ഷ്യം. അതിന് വേണ്ടി അവരെ ഒന്ന് ഫോണ്‍ ചെയ്യാന്‍ തീരുമിനിച്ചു. മൂന്ന് ദിവസമായി ഈ പ്രയത്നത്തിലായിരുന്നു.

പ്രവര്‍ത്തിക്കുന്ന ഒരു എം.എല്‍.എയ്ക്ക് 24 മണിയ്ക്കൂര്‍ തന്നെ പോരാതെ വരും. ഷാഫി സംഘാടനത്തില്‍ മികവു പുലര്‍ത്തിയ ആളാണ്. ശബരി കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതിലും മികവ് പുലര്‍ത്തിയ ആളാണ്. അതില്‍ തര്‍ക്കമില്ല.

പക്ഷെ ഒരു യൂത്ത് കോണ്‍ഗ്രസുകാരന്‍ മൂന്ന് ദിവസമായി നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ പോലും സമയമില്ലാത്ത ഇവരുടെ കയ്യില്‍ യൂത്ത് കോണ്‍ഗ്രസ് ഏല്‍പിച്ച് കൊടുക്കാന്‍ ഗ്രൂപ്പ് മുതലാളിമാര്‍ തീരുമാനിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് ചത്ത് തന്നെ കിടക്കും. സ്വന്തം മണ്ഡലവും കളഞ്ഞ് കുളിക്കും. ഷാഫിയ്ക്ക് 9 പ്രാവശ്യവും, ശബരിയ്ക്ക് അഞ്ച് പ്രാവശ്യവും വിളിച്ചു. ഇതില്‍ ശബരിയെ മൂന്നാമത് വിളിച്ചപ്പോള്‍ ഒരാള്‍ ഫോണ്‍ എടുത്ത് എന്നോട് പറഞ്ഞത് അദ്ദേഹം മീറ്റിങ്ങിലാണ് എന്നൊരു മറുപടി കിട്ടി. പിന്നീട് രണ്ടു പ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ല. ഷാഫിയെ ഒമ്പത് പ്രാവശ്യവും കിട്ടിയില്ല. സ്ക്രീന്‍ വീഡിയോ എടുത്ത് വെച്ചിട്ടുണ്ട്.

ഒരു അര്‍ജന്റ് കാര്യത്തിനായ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം/ ബ്ളോക്ക് പ്രസിഡന്റ് വിളിച്ചാലും ഇത് തന്നെയാവും അവസ്ഥ. അതുകൊണ്ട് യൂത്ത് കോണ്‍ഗ്രസിനെ നയിക്കാനായ് സമയവും, പ്രാപ്തിയുമുള്ള റിയാസ് മുക്കോളിയെ പോലെ, റിജില്‍ മാക്കുറ്റിയെ പോലെ, ജഷീര്‍ പള്ളിവയലിനെ പോലുള്ള ഒരുപാട് പേര്‍ ഈ പാര്‍ടിയിലുണ്ട്. അവര്‍ കടന്ന് വരട്ടെ. അവര്‍ക്കും അവസരങ്ങള്‍ ലഭിക്കട്ടെ. പ്രസ്ഥാനം ശക്തി പ്രാപിക്കട്ടെ.

MORE IN KERALA
SHOW MORE
Loading...
Loading...