മിസ്റ്റർ യൂണിവേഴ്സിന് പിറന്ന നാടിന്റെ സ്വീകരണം; അഭിമാനം വാനോളമെന്ന് ചിത്തിരേശ്

mr-universe
SHARE

ദക്ഷിണ കൊറിയയില്‍ നടന്ന മിസ്റ്റര്‍ യൂണിവേഴ്സ് ചാംപ്യന്‍ഷിപ്പില്‍ വിജയിയായ മലയാളി ചിത്തരേശ് നടേശന് കൊച്ചിയില്‍ ഉജ്വല സ്വീകരണം. ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരളയും ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് എറണാകുളവും സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്.

ലോകം കീഴടക്കി വന്ന കൊച്ചി വടുതല സ്വദേശിയായ ചിത്തരേശന് ജന്‍മനാട് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. മിസ്റ്റര്‍ കേരളയായി തുടങ്ങിയ വിജയഗാഥ ചിത്തരേശ് നടേശന്‍ എത്തിച്ചിരിക്കുന്നത് ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ എന്നനിലയിലേക്കാണ്. താരത്തെ നേരിട്ട് കാണാനും സെല്‍ഫിയെടുക്കാനും നിരവധിയാളുകളാണ് തിക്കിതിരക്കിയത്. 

38 രാജ്യങ്ങളില്‍നിന്നുള്ള മല്‍സരാര്‍ഥികളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. നാടിന്‍റെ പേര് ലോകനെറുകയില്‍ എത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ചിത്തരേശ് നടേശന്‍. തടിച്ചുകൂടിയ ആരാധകര്‍ക്ക് മുന്നില്‍ തന്‍റെ പ്രകടനം പുറത്തെടുക്കാനും ചിത്തരേശ് സമയം കണ്ടെത്തി

MORE IN KERALA
SHOW MORE
Loading...
Loading...