കൈകാണിച്ചിട്ട് നിർത്തിയില്ല; യുവാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

police-cruelty-17
SHARE

കൈകാണിച്ചിട്ട് വാഹനം നിര്‍ത്തിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായി പരാതി. പ്രസവിച്ച് കിടക്കുന്ന ഭാര്യയ്്ക്ക് സാധനങ്ങള്‍ വാങ്ങാനിറങ്ങിയ കൊട്ടാരക്കര സ്വദേശി ബോബിയേയും ബോബിയെ കയ്യേറ്റം ചെയ്യുന്നത് ചോദ്യം ചെയ്തവഴിയാത്രക്കാരനായ യുവാവിനെയുമാണ് കന്റോണ്‍െമന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 24 നുള്ള ബാങ്ക് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വൈശാഖ്. 

ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. സി.എസ്.െഎ സഭ റാലി നടക്കുന്നതിനാല്‍ കന്റോണ്‍മെന്റ് സ്റ്റേഷന്‍ റോഡില്‍ നിന്ന്  എം.ജിറോഡിലേക്കുള്ള ഗതാഗതം തടഞ്ഞിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ഭാര്യയ്ക്ക് സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയ ബോബി പൊലീസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ ഒാടിച്ചുപോയെന്നാണ്പരാതി. പ്രധാനറോഡിലേക്ക് കടക്കാനാകാഞ്ഞതോടെ തിരിച്ചുവന്ന ബോബിയെ പൊലീസ് വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി കയ്യേറ്റം ചെയ്തെന്ന് ബന്ധുക്കളും പറയുന്നു. പൊലീസിനെ അക്രമിച്ചുവെന്നത് ഉള്‍പ്പടെ അഞ്ചുവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  

ബോബിയെ കയ്യേറ്റം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് തൃശൂര്‍ സ്വദേശി വൈശാഖിനെതിരെ പൊലീസ് തിരിയാന്‍ കാരണം . പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും  ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...