ഫ്ലാറ്റ് പൊളിക്കൽ; കോൺക്രീറ്റ് പാളി സമീപത്തെ വീട്ടിലേക്ക് തെറിച്ചു; പ്രതിഷേധം

maradu-safety
SHARE

കൊച്ചി മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് സുരക്ഷാമുന്‍കരുതലുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ആല്‍ഫാ സെരിന്‍ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് പാളികള്‍ തൊട്ടടുത്തുള്ള വീട്ടിലേക്ക് തെറിച്ചുവീണു. പരിസരവാസികള്‍ പലതവണയായി ആവശ്യപ്പെട്ടിട്ടും വേണ്ടനടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പൊടിശല്യവും രൂക്ഷമാണ്.

ഫ്ലാറ്റിന്റെ ഭിത്തികള്‍ ഇടിച്ചിടുന്നതിനിടെയാണ് കോണ്‍ക്രീറ്റ് പാളികളും മണ്‍കട്ടകളും ഈ വീടിന്റെ മുറ്റത്തേക്ക് പതിച്ചത്. കുട്ടികള്‍ കളിക്കുന്ന ഇടമാണിത്.. ഒരു നിലയുള്ള കെട്ടിടം പൊളിക്കുമ്പോള്‍ എടുക്കുന്ന നടപടികള്‍പോലും ഈ കൂറ്റന്‍ ക ഫ്ലാറ്റ് പൊളിച്ചുതുടങ്ങി ദിവസങ്ങളായിട്ടും സ്വീകരിച്ചിട്ടില്ല. ഫ്ലാറ്റ് സമുച്ചയത്തിലെ സ്വിമിങ് പൂളും പാര്‍ക്കിങ് എരിയയുമെല്ലാം പൊളിച്ചുകൊണ്ടിരിക്കുകയാണ്. പൊടിശല്യത്തിനും പരിഹാരമില്ല.

ചെന്നൈയില്‍ നിന്നുള്ള വിജയ് സ്റ്റീല്‍സാണ് ആല്‍ഫാ സെരിന്‍ ഫ്ലാറ്റ് പൊളിക്കുന്നത്.  100 മീറ്റര്‍ ചുറ്റളവില്‍ ഇന്‍ഷൂറന്‍സ് പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്കതില്‍ വ്യക്തതയില്ല. കേരളത്തില്‍ ആരും മുന്നോട്ട് വരാത്തതിനാല്‍ വിജയ് സ്റ്റീല്‍സ് തമിഴ്നാട്ടിലെ കമ്പനികളെയാണ് ഇന്‍ഷുറന്‍സിന് സമീപിക്കുന്നതെന്നാണ് സൂചന. അപകട ഭീഷണിനേരിടുന്ന വീടുകളില്‍ എം സ്വരാജ് എം.എല്‍.എ  സന്ദര്‍ശിച്ചു. പലരും എംഎല്‍എയ്ക്കു മുന്നില്‍ ഭയം തുറന്നുപറഞ്ഞു.

നാട്ടുകാരുടെ ആശങ്കയില്‍ അടിസ്ഥാനമുണ്ടെന്ന് സമ്മതിച്ച  എം.എല്‍.എ പക്ഷെ പഴിയത്രയും സബ്കലര്‍ടര്‍ക്കുമേല്‍ ചാര്‍ത്തുകയാണ്. ജനുവരി 11നാണ് ആല്‍ഫാ സെരിനില്‍ നിയന്ത്രിത സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...