ഹൃദയം കാക്കാൻ ‘ഹാർട്ട് ബീറ്റ്സ്’; വിദ്യാർത്ഥികൾക്ക് സിപിആർ പരിശീലനം

heart-web
SHARE

ഹൃദയാഘാതത്തിനുള്ള പ്രഥമശുശ്രൂഷയായ സിപിആര്‍ സ്വായത്തമാക്കി എറണാകുളം ജില്ലയിലെ മുപ്പത്തിഅയ്യായിരം സ്കൂള്‍ വിദ്യാര്‍ഥികള്‍. ഐഎംഎ കൊച്ചി ഘടകവും ജില്ലാ ഭരണകൂടവും എയ്ഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായാണ് ഹാര്‍ട്ട്് ബീറ്റ്്സ് എന്ന പേരില്‍ 8 മണിക്കൂര്‍ നീണ്ട സിപിആര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഹൃദയസ്തംഭനമുണ്ടാകുന്നവരില്‍ എണ്‍പത് ശതമാനം പേരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സിപിആര്‍ എന്ന  പ്രഥമശുശ്രൂഷകൊണ്ടാകുമെന്നാണ് പഠനങ്ങള്‍.

ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളില്‍ ഹൃദയത്തുടിപ്പ് തിരികെയെത്തിക്കാനുളള മാര്‍ഗമാണ് കാര്‍‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ അഥവാ സിപിആര്‍. കൈകൊണ്ട് കുറഞ്ഞത് മുപ്പത് തവണയെങ്കിലും നെഞ്ചില്‍ ശക്തമായി  അമര്‍ത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിര്‍ത്തുന്ന രീതി. ആര്‍ക്കും പെട്ടെന്ന് പ്രയോഗിക്കാന്‍ സാധിക്കുന്ന ഈ ജീവന്‍രക്ഷാവിദ്യയാണ് ജില്ലയിലെ മുപ്പത്തിഅയ്യായിരം കുട്ടികള്‍ക്ക് ഐഎംഎയുടെ നേതൃത്വത്തില്‍ പകര്‍ന്ന് നല്‍കിയത്. ജില്ലയിലെ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള ആയിരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍പരിശീലകരായെത്തി. അമേരിക്കന്‍ ഹാര്‍ട്സ് അസോയിയേഷന്റെ നേതൃത്വത്തിലായിരുന്നു ഇവര്‍ക്കുള്ള പരിശീലനം. ആറ് മാസം നീണ്ട സമാനതകളില്ലാത്തെ തയാറെടുപ്പുകള്‍ക്കൊടുവിലാണ് ഹാര്‍ട്്സ്്ബീറ്റ് ഐഎംഎ യാഥാര്‍ഥ്യമാക്കിയത്.

സിപിആര്‍ പരിശീലനത്തില്‍ നിലവിലുള്ള ലോകറെക്കോര്‍ഡ് കൂടിയാണ് ഹാര്‍ട്്സ് ബീറ്റ് എന്ന പരിപാടി മറികടക്കുക. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ബെസ്റ്റ് ഒാഫ് ഇന്ത്യ റെക്കോര്‍ഡ്്സ് പ്രതിനിധികളുെട സാന്നിധ്യത്തില്‍ കൂടിയായിരുന്നു സിയാല്‍ കണ്‍െവന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി

MORE IN KERALA
SHOW MORE
Loading...
Loading...