മണ്ണുത്തി ദേശീയപാതയിലെ ദുരിതയാത്ര അറിയിച്ച് പ്രധാനമന്ത്രിക്ക് വിദ്യാര്‍ഥികളുടെ കത്ത്

nh-letter-02
SHARE

പാലക്കാടിനെയും തൃശൂരിനെയും ബന്ധിപ്പിക്കുന്ന വടക്ക‍ഞ്ചേരി മണ്ണുത്തി ദേശീയപാതയിലെ ദുരിതയാത്ര അറിയാത്തവര്‍ ആരുമില്ല. കേന്ദ്രമന്ത്രിമാര്‍ ഇടപെട്ടിട്ടും റോഡ് നന്നാക്കാന്‍ ആരുമില്ലാത്തതിനാല്‍ ഇനി പ്രധാനമന്ത്രിയെങ്കിലും കണ്ണുതുറക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിലെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി കത്തയച്ചു.

നിസഹായവസ്ഥയിലായിലാണ് നാട്ടുകാര്‍, തകര്‍ന്ന റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങള്‍, യാത്ര ചെയ്തു മടുത്തവര്‍, വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത എന്ന‌െങ്കിലും ശരിയാകുമെന്ന ചോദ്യത്തിന് ആരാണ് ഉത്തരം പറയുക. പഞ്ചായത്ത് മെമ്പര്‍ തുടങ്ങി എംഎല്‍എ മന്ത്രി, എംപി, കേന്ദ്രമന്ത്രിമാര്‍ വരെ ഇടപെട്ട വിഷയത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മാത്രമേ ഇനി ആശ്രയമുളളു. പ്രധാനമന്ത്രിയെ വിവരം അറിയിക്കാന്‍ വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറായി. പ്രതീക്ഷയോടെ കുട്ടികളെല്ലാം പ്രധാനമന്ത്രിക്ക് കത്തയച്ചു. 

റോഡുകളുടെ തകര്‍ച്ചയും കുതിരാനിലെ കുരുക്കും നാടിനെ കഷ്ടത്തിലാക്കുന്നു. 2009 ല്‍ തുടങ്ങിയതാണ് ആറുവരിപ്പാതയുടെ നിര്‍മാണം. 

MORE IN KERALA
SHOW MORE
Loading...
Loading...