കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ ഉടന്‍ മാറ്റില്ല; ധാരണ

mayor-delay-04
SHARE

കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ ഉടന്‍ മാറ്റില്ല. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനു ശേഷം േമയറെ മാറ്റുന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണ. ഡെപ്യൂട്ടി മേയര്‍ ആരാകണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് യോഗം ചേരും. 

അടുത്ത ബുധനാഴ്ചയാണ് പുതിയ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ േചരുക . കേവലം മൂന്നംഗങ്ങളുടെ മാത്രം ഭൂരിപക്ഷമാണ് കൗണ്‍സിലില്‍ യുഡിഎഫിനുളളത്. ഇതില്‍ സ്വതന്ത്ര അംഗം ഗീതാ പ്രഭാകരന്‍ യുഡിഎഫിന് വോട്ടു ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചൂ കഴിഞ്ഞു. ‌ഗീതാ പ്രഭാകരനെ കൂടി ഒഴിവാക്കിയാല്‍ യുഡിഎഫിനുളളത് രണ്ട് അംഗങ്ങളുെട ഭൂരിപക്ഷം മാത്രം. ഗീതയ്ക്കു പുറമേ സ്വന്തം പക്ഷത്തെ  മറ്റ് രണ്ട് കൗണ്‍സിലര്‍മാരുടെ പിന്തുണയെ കുറിച്ചും യുഡിഎഫിന് സംശയമുണ്ട് . ഈ സാഹചര്യത്തിലാണ് മേയറെ ഉടന്‍ മാറ്റി കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരിക്കുന്നത്.

ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് കഴിയും വരെ സൗമിനി ജയിന്‍ മേയര്‍ സ്ഥാനത്ത് തുടരട്ടെയെന്ന നിലപാടിലാണ് ഇപ്പോള്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍. അതിനു ശേഷം ഡിസംബര്‍ ആദ്യവാരത്തോടെ മേയര്‍ സ്ഥാനം രാജിവയ്ക്കാന്‍ സൗമിനിക്കു േമല്‍ സമ്മര്‍ദം ചെലുത്താനാണ് തീരുമാനം . എ ഗ്രൂപ്പുകാരിയായ സൗമിനിെയ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ തന്നെ നേരിട്ട് ഇടപെടീക്കാനാണ് നീക്കം. 

എന്നാല്‍  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനിടപ്പെട്ട് ഈ നീക്കം പൊളിക്കുമോ എന്ന ആശങ്ക എ,ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. സൗമിനി ജയിന്‍റെ പ്രതികരണമെന്താകുമെന്നതിനെ കുറിച്ചും സംശയം നിലനില്‍ക്കുന്നു. ഡെപ്യൂട്ടി മേയറായി പശ്ചിമകൊച്ചിയില്‍ നിന്നുളള പ്രേംകുമാറിനെ തന്നെ കൊണ്ടുവരാനാണ് നിലവിലെ ധാരണ.  നേതൃയോഗത്തിെല തീരുമാനമനുസരിച്ച് ഞായറാഴ്ചത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കും.

MORE IN KERALA
SHOW MORE
Loading...
Loading...