പുനര്‍മൂല്യനിര്‍ണയ വ്യവസ്ഥകള്‍ ഇളവു ചെയ്തു; നടപടിയുമായി കേരള സര്‍വകലാശാല

univerisity
SHARE

പുനര്‍മൂല്യ നിര്‍ണയ വ്യവസ്ഥകള്‍ ഇളവു ചെയ്ത് കേരള സര്‍വകലാശാല. ആദ്യമാര്‍ക്കിനെക്കാള്‍ പത്ത് ശതമാനം അധികം പുനര്‍മൂല്യനിര്‍ണയത്തില്‍  കിട്ടിയാല്‍ മൂന്നാമതും മൂല്യനിര്‍ണയം വേണമെന്ന വ്യവസ്ഥ റദ്ദുചെയ്തു. വൈസ് ചാന്‍സലറും മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുമടങ്ങുന്ന സമിതിയാണ് വേണ്ടത്ര ആലോചനകളില്ലാതെ മാറ്റങ്ങള്‍ കൊണ്ടുവന്നത്.  

പരീക്ഷക്ക് മാര്‍ക്ക് കുറയുന്ന 10 മുതല്‍ 20 ശതമാനം വരെ വിദ്യാര്‍ഥികളാണ് പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്നത്. ആദ്യം കിട്ടിയ മാര്‍ക്കിനെക്കാള്‍ പത്ത് ശതമാനം കൂടുതല്‍മാര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ കിട്ടിയാല്‍ വീണ്ടും മൂല്യനിര്‍ണയം നടത്തണം എന്നാണ് കേരള സര്‍വകലാശാലയിലെ നിയമം. ഇത്് രണ്ടിന്‍റെയും കൂടി ശരാശരിയാണ് അവസാന മാര്‍ക്കായി നല്‍കുക. നാല്‍പ്പത് വര്‍ഷമായി തുടരുന്ന രീതിയാണ് പൊടുന്നനെ മാറ്റിയത്. ഇനിമുതല്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ എത്രഅധികം മാര്‍ക്ക് കൂടുതല്‍കിട്ടിയാലും അത് അവസാന മാര്‍ക്കായി അംഗീകരിക്കും. മൂന്നാമതും മൂല്യനിര്‍ണയം ഇല്ലാതാകുന്നതോടെ പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നത് വ്യാപകമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 

മൂന്നാം മൂല്യനിര്‍ണയം ഉണ്ടായിരുന്നതിനാല്‍ അധ്യാപകര്‍ പൊതുവെ പുനര്‍മൂല്യനിര്‍ണയത്തില്‍ ജാഗ്രതപാലിച്ചിരുന്നു,  പുതിയ സംവിധാനം വരുമ്പോള്‍ ഇത് നഷ്ടപ്പെടും.ശരിയല്ലാത്ത പ്രവണതകള്‍ വേരുറപ്പിക്കുമെന്ന പരീക്ഷാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് വിസിയും സിന്‍ഡിക്കേറ്റിലെ മൂന്ന് അംഗങ്ങളും അടങ്ങുന്ന സമിതിയുടെ തീരുമാനം. ജൂണിലിറക്കിയ ഉത്തരവ് സര്‍വകലാശാല പുറത്ത് വിട്ടിരുന്നില്ല. ഈ ഉത്തരവ് പ്രകാരമുള്ള ആദ്യ പുനര്‍മൂല്യനിര്‍ണയം ഇപ്പോള്‍ നടന്നുവരികയാണ്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...