ആലപ്പുഴയില്‍ കുടിവെള്ളം മുട്ടിയിട്ട് ഒന്‍പത് ദിവസം; പ്രതിഷേധം, ഉപരോധം

alappuzha-drinking
SHARE

ആലപ്പുഴ കുടിവെള്ളപദ്ധതിയിലെ അഴിമതി, സമഗ്രമായി  അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. പാലാരിവട്ടം മോഡൽ തട്ടിപ്പുപണിയാണ് നടന്നതെന്ന് സിപിഐ കുറ്റപ്പെടുത്തി. യുവമോർച്ചയും യൂത്തുകോൺഗ്രസും ജലഅതോറിറ്റി ഉദ്യോഗസ്ഥരെ ഇന്ന് ഉപരോധിച്ചു. നഗരത്തിൽ ഒൻപതാം ദിനവും കുടിവെള്ളക്ഷാമം തുടരുകയാണ്. പൈപ്പ് മാറ്റിസ്ഥാപിക്കൽ നടപടി തീരുമാനമാകാതെ നീളുന്നതാണ് പ്രതിസന്ധിക്കു കാരണം  

ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലെയും സ്ഥിതി ഇതാണ്. നാല്പത്തി മൂന്നാം തവണയും പൈപ്പ് പൊട്ടി, കുടിവെള്ളം മുടങ്ങി, പതിവ് പോലെ ആഴ്ച ഒന്നുകഴിഞ്ഞു വെള്ളം ലഭിക്കുന്ന ഇടങ്ങളിലാവട്ടെ അത്  കുടിക്കാനും കൊള്ളില്ല 

ടാങ്കറുകളിൽ ആണ് വീടുകളിൽ വെള്ളം എത്തിക്കുന്നത്. തകഴിയിൽ,  പൈപ്പ്  പൊട്ടിയ ഇടത്ത്‌ റോഡ് കുഴിക്കാൻ പൊതുമരാമത്തു വകുപ്പിന്റെ അനുമതി നീളുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇരുനൂറു കോടിയിലധികം രൂപ ചെലവിട്ട പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സിപിഐ കുറ്റപ്പെടുത്തി 

കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ജല അതോറിട്ടി ടെക്‌നിക്കൽ അസ്സിസ്റ്റന്റിനെ ഉപരോധിച്ചു. സൂപ്രൻഡിങ്  എൻജിനീയറുടെ ഓഫീസിനു മുന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരും പ്രതിഷേധിച്ചു പ്രശ്നപരിഹാരത്തിനായി മന്ത്രി തലത്തിൽ ചർച്ചകൾ നടന്നെങ്കിലും പരാജയമായിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...