തെരുവിൽ പാപ്പാൻമാർ തമ്മിലടിച്ചു; ആന വിരണ്ട് ഓടി; 2 പേർക്ക് പരുക്ക്

elephant-frightened
SHARE

തെരുവിൽ  ആനപാപ്പാൻമാർ തമ്മിൽ ഏറ്റുമുട്ടിയതോടെ  ആന വിരണ്ട് ഓടി. 2 പേർക്ക് പരുക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന കൊമ്പനാണ് ഇന്നലെ വിരണ്ടത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ പ്രഭാത ശീവേലി കഴിഞ്ഞ് മടക്കത്തിൽ എത്തായിലെ ആനപ്പറമ്പിൽ പരമേശ്വരനും പാപ്പാനായ ഷൺമുഖനും വിശ്രമക്കവെയാണ് പ്രശ്നങ്ങളുണ്ടായത്. സമീപത്ത് തളച്ചിരുന്ന ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന കൊമ്പന്റെ പാപ്പാനായ സന്തോഷും ഷൺമുഖനും തമ്മിൽ ഈ സമയം കശപിശയുണ്ടായി.തർക്കം രൂക്ഷമായതോടെ ഷൺമുഖൻ ആനയുമായി മടങ്ങി. 

എന്നാൽ, സന്തോഷ് റോഡിലെത്തി പരമേശ്വരൻ ആനയെ തടഞ്ഞ് ഷൺമുഖനെ മർദ്ദിച്ചെന്നാണ് പൊലീസിൽ നൽകിയ പരാതി. പരുക്കേറ്റ ഷൺമുഖനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തെരുവിലെ കയ്യേറ്റം കണ്ട് കൊമ്പൻ പരമേശ്വരൻ വിരണ്ട് ഓടുകയായിരുന്നു. കൂടുതൽ അനിഷ്ട സംഭവം ഉണ്ടായില്ല. സമീപത്തെ വീടിന് മുന്നിൽ ഓടിയെത്തിയപ്പോൾ ടെറസിൽ തലയിടിച്ച് ആനപ്പുറത്തിരുന്നിരുന്ന മറ്റൊരു പാപ്പാനായ റെജിലിന് തെറിച്ച് വീണു പരുക്കേറ്റു. റെജിലിനെ ചേറ്റുവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊമ്പനെ ഉടനെ തളച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...