ആഴക്കടലില്‍ നാവികസേനയുടെ അഭ്യാസപ്രകടനം; കൗതുകകാഴ്ച

navy-performance
SHARE

കൊച്ചിയുടെ ആഴക്കടലില്‍ നാവികസേനയുടെ അഭ്യാസപ്രകടനം. നാവികസേനയുടെ രക്ഷാദൗത്യപ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്ന ദക്ഷിണമേഖലനാവിക ആസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള അഭ്യാസപ്രകടനം. നിരീക്ഷണകപ്പലായ ഐഎന്‍എസ് സുനൈനയില്‍ നിന്ന് പകര്‍ത്തിയ ആഴക്കടലിലെ രക്ഷാദൗത്യത്തിന്റെ കാഴ്ചകളിലേക്ക്.

കൊച്ചി തീരത്ത് നിന്ന് മുപ്പതിലധികം നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു നാവികസേനയുടെ ശക്തി വിളിച്ചോതുന്ന പ്രകടനങ്ങള്‍.

യുദ്ധകപ്പലുകളായ ഐഎന്‍എസ് സുനേന, ഐഎന്‍എസ് തീര്‍, കോസ്റ്റ് ഗാര്‍ഡ് പരിശീലന കപ്പല്‍ സാരഥി നാവിക ഹെലികോപ്റ്ററ്‍ ചേതക്, ഡോര്‍ണിയര്‍ വിമാനങ്ങള്‍ എന്നിവയാണ് ഏഴ് മണിക്കൂര്‍ നീണ്ട അഭ്യാസ പ്രകടനത്തില്‍ പങ്കാളികളായത്.നീങ്ങികൊണ്ടിരിക്കുന്ന കപ്പലിലേക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാദൗത്യം. 

അപകടത്തില്‍പ്പെടുന്ന കപ്പലില്‍ നിന്ന് റോപ് ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഇനി കടല്‍കൊള്ളക്കാരില്‍ നിന്ന് അതിസാഹസികമായി കപ്പലിനെ രക്ഷപ്പെടുത്തുന്ന പ്രത്യേക പരിശീലനം ലഭിച്ച നാവികസേനാംഗങ്ങളുടെ പ്രകടനം. കൊടുങ്കാറ്റടക്കമുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങിനെയാണ് നാവികസേന സാധ്യമാക്കുന്നതെന്നും മനസിലാക്കിതന്നു പ്രകടനങ്ങള്‍. നൈനയില്‍ നിന്ന് പകര്‍ത്തിയ ആഴക്കടലിലെ രക്ഷാദൗത്യത്തിന്റെ കാഴ്ചകളിലേക്ക്.

MORE IN KERALA
SHOW MORE
Loading...
Loading...