മരണപ്പാച്ചിലിൽ ബസുകള്‍ കൂട്ടിയിടിച്ചു 15 പേര്‍ക്ക് പരുക്ക്

paravooraccident
SHARE

കൊല്ലം പരവൂര്‍ പൂതക്കുളത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു പതിനഞ്ചു പേര്‍ക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ബസുകളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു.

പൂതക്കുളം വേപ്പിന്‍മൂടിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരവൂലേക്ക്  പോയ സ്വകാര്യ ബസ് എതിര്‍ ദിശയില്‍ വന്ന ബസില്‍  ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബസ് ജീവനക്കാരടക്കം ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്വകാര്യ ബസുകളുടെ മല്‍സരയോട്ടമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികളും പറയുന്നു. വേപ്പിന്‍മൂട് ജംക്്ഷന് സമീപത്തെ വളവില്‍ അപകടങ്ങള്‍ പതിവായിട്ടും അധികാരികള്‍ യാതൊരു നടപടി എടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...