ഓട്ടോറിക്ഷയിലും ഇനി സീറ്റ് ബെല്‍റ്റ്; പുതിയ ഓട്ടോകള്‍ നിരത്തില്‍

electric-auto-1
SHARE

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍  പിഴ കര്‍ശനമാക്കിയതോടെ , അത് മറികടക്കാന്‍ ഓട്ടോറിക്ഷമേടിച്ചാലോ എന്ന് ചിന്തിച്ചവരുണ്ടാകാം. എന്നാല്‍ ഇനി ഓട്ടോയിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കേണ്ടി വരും. സീറ്റ് ബെല്‍റ്റുള്ള ഓട്ടോറിക്ഷ കേരളത്തില്‍ ഓടാന്‍ തുടങ്ങുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് പുറത്തിറിക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകളിലാണ് സീറ്റ് ബെല്‍റ്റുള്ളത്. ഡ്രൈവര്‍ക്കും, യാത്രക്കാരായ മൂന്നു പേര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാം. സീറ്റ് ബെല്‍റ്റ് ഓട്ടോകളില്‍ സീറ്റുകളിലുമുണ്ട്. 

electric-auto-2

കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്ലോര്‍ ബസുകളിലെ സീറ്റുകള്‍ക്ക് സമാനമാണ് പുതിയ ഓട്ടോറിക്ഷയിലെ സീറ്റുകള്‍. നെയ്യാറ്റിന്‍കരയിലെ പ്ലാന്‍ുകളില്‍ നിന്നാണ് ഓട്ടോ വിപണിയിലെത്തിയത്. മൂന്ന് ഷിഫ്റ്റുകളിലായി എഴുപത്തിയഞ്ചു വോട്ടുകള്‍ ഒരു ദിവസം വിപണിയിലെത്തും. മൂന്നരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ നൂറ് കിലോമീറ്ററുകള്‍ ഓടിക്കാം. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ഓട്ടോ സ്റ്റാന്‍ഡുകളില്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഉപകരണം സ്ഥാപിക്കണം. എം.എല്‍.എമാരെ കൊണ്ട് അത് വാങ്ങിപ്പിച്ച് കേരളത്തെ ഇലക്ട്രിക് ഓട്ടോകളുടെ നാടാക്കാനാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം. 

MORE IN KERALA
SHOW MORE
Loading...
Loading...