മലബാറിന്റെ സ്വന്തം തെയ്യക്കോലങ്ങള്‍ കൊച്ചിയില്‍; ആസ്വദിച്ച് കുട്ടികൾ

theyyam
SHARE

മലബാറിന്റെ സ്വന്തം തെയ്യക്കോലങ്ങളെ കണ്‍കുളിര്‍ക്കെകണ്ട് കൊച്ചിയിലെ കുട്ടിക്കൂട്ടം. പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ കേരളത്തിന്‍റെ കലാരൂപങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് കൊച്ചി ഭവന്‍സ് വിദ്യാമന്ദിര്‍ സ്കൂളില്‍ തെയ്യം അവതരിപ്പിച്ചത്.

രക്തവര്‍ണവും കുരുത്തോലകളും സമന്വയിപ്പിച്ച വേഷഭൂഷാദികളും, സങ്കീര്‍ണമായ മുഖാലങ്കാരങ്ങളും, വലിയ കുരുത്തോല കിരീടവുമായി വടക്കിന്‍റെ തെയ്യക്കോലങ്ങള്‍ കൊച്ചിയുടെ വേദിയിലെത്തി. വിളക്കുവച്ച് സ്വീകരിച്ചാനയിച്ച രക്തചാമുണ്ഡിയും, വിഷ്ണുമൂര്‍ത്തിയും തോറ്റംപാട്ടിന്‍റെ അകമ്പടിയോെട കെട്ടിയാടി. വേദിയില്‍നിന്ന് സദസിലേക്കും കോലങ്ങള്‍ ഇറങ്ങിച്ചെന്നതോടെ കുട്ടികള്‍ ആകാംഷയോടെ നോക്കിയിരുന്നു.

കേട്ടറിഞ്ഞ തെയ്യത്തെ നേരില്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്കും സന്തോഷമായിരുന്നു. കോഴിക്കോട്ടുനിന്നുവന്ന ശ്രീനിവാസനും സംഘവുമാണ് സ്കൂളില്‍ തെയ്യം അവതരിപ്പിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...