തൊണ്ണൂറ്റിരണ്ടിന്‍റെ നിറവില്‍ എം.കെ.സാനു; ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷം

sanu
SHARE

തൊണ്ണൂറ്റിരണ്ടിന്‍റെ നിറവില്‍ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം.കെ.സാനു. കൊച്ചിയില്‍ ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന് സാനു മാഷിന്റെ ജന്‍മദിനം ആഘോഷിച്ചു.

കൊച്ചിക്കാര്‍ക്ക് എം.കെ.സാനു പ്രിയപ്പെട്ട സാനുമാഷാണ്. തൊണ്ണൂറ്റി രണ്ടാം ജന്‍മദിനത്തിലും പതിവുപോലെ ശിഷ്യരും സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ വസതിയിലേക്കെത്തി. കേക്കു മുറിച്ചു. ആശംസകളുമായെത്തിയവര്‍ക്കെല്ലാം ഓരോ ഗ്ലാസ് പായസം. ഒരു പുസ്തകം എഴുതിത്തീരുന്പോളാണ് ഏറ്റവും അധികം സന്തോഷിക്കുന്നതെന്ന് പറഞ്ഞ സാനുമാഷ് രബീന്ദ്രനാഥ ടാഗോറിന്‍റെ വരികള്‍ കടമെടുത്താണ് ആശംസകളുമായെത്തിയവര്‍ക്ക് നന്ദി അറിയിച്ചത്.

കേസരി ബാലകൃഷ്ണപിള്ളയെ കുറിച്ചുള്ള പുസ്കതത്തിന്‍റെ പണിപ്പുരയിലാണ് ഇപ്പോള്‍ എം.കെ.സാനു. 

MORE IN KERALA
SHOW MORE
Loading...
Loading...