അമ്മയോടൊപ്പം കിണറ്റിൽ വീണ പെൺകുഞ്ഞ് മരിച്ചു

well-death
SHARE

ചക്കരക്കൽ: കിണറ്റിൽ വീണ അമ്മയെയും കുഞ്ഞിനെയും അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തെങ്കിലും കുഞ്ഞു മരിച്ചു. ചക്കരക്കൽ സോന റോഡിൽ ചന്ദ്രോത്ത് ഹൗസിൽ രാജീവന്റെയും പ്രഷീനയുടെയും  മകൾ ജാൻവി രാജ് (ആറു മാസം) ആണു മരിച്ചത്. പ്രഷീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുഞ്ഞുമായി കിണറ്റിൽ ചാടിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ഇന്നലെ രാവിലെ ഏഴു മണിയോടെ പ്രഷീനയെയും കുഞ്ഞിനെയും വീട്ടിൽ കാണാത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണു കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.

രാജീവൻ–പ്രഷീന ദമ്പതികൾക്ക് റിഷിൻ രാജ് എന്ന മകനുമുണ്ട്. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, ഭക്തവത്സലൻ, കെ.നിജിൽ, എം.കെ.അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ  ഇ.പി.സുരേശൻ, എസ്ഐ പി.കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...