ഛർദി പിടിപെട്ടു കുട്ടി മരിച്ചു; വിഷം അകത്തുചെന്ന് അമ്മ ആശുപത്രിയിൽ

misba-death
SHARE

കാസർകോട്: ഛർദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന  രണ്ടു വയസ്സുകാരി മരിച്ചു. മാതാവിനെ വിഷം അകത്തുചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായന്മാർമൂല പെരുമ്പളക്കടവ്  റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ റഹ്മാൻ–റുമൈസ ദമ്പതികളുടെ മകൾ  ഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.

വിഷം അകത്തു ചെന്ന റുമൈസ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണു കുട്ടിയെ ഛർദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി കട്ടിലിൽ നിന്നു വീണതായി റുമൈസ പറഞ്ഞിരുന്നുവെന്നു മാതാവ് താഹിറ പൊലീസിനു മൊഴി നൽകിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ മൊഴി കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രേഖപ്പെടുത്തി. 

MORE IN KERALA
SHOW MORE
Loading...
Loading...