വധൂവരന്മാർ സഞ്ചരിച്ച കാർ ഇടിച്ചു; ബൈക്ക് യാത്രികർക്ക് പരുക്ക്

accident-kollam
SHARE

വധൂവരന്മാർ സഞ്ചരിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റു. കാര്യം സ്വദേശികളായ സതീശൻ, സത്യവ്രതൻ എന്നിവർക്കാണ് കാലുകൾക്കു ഗുരുതര പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ 3.30ന് കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറത്താണ് അപകടം. മണലുവട്ടത്തേയ്ക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിച്ച കാർ 100 മീറ്റർ മാറിയാണ് നിന്നത്. വധൂവരന്മാർ മറ്റൊരു വാഹനത്തിൽ യാത്ര തുടർ‌ന്നു.

MORE IN KERALA
SHOW MORE
Loading...
Loading...