തുടർക്കഥയായി ബുള്ളറ്റ് ടാങ്കർ അപകടങ്ങൾ; കടലാസിൽ ഉറങ്ങി പരാതികൾ

tanker
SHARE

ബുള്ളറ്റ് ടാങ്കറുകള്‍  അപകടത്തില്‍പ്പെടുന്നത് പതിവാകുമ്പോഴും ഇവയുടെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാര്യക്ഷമായ ഇടപെടലുണ്ടാകുന്നില്ല.  ടാങ്കറുകളെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിലും വീഴ്ചയുണ്ടായി. 

കരുനാഗപ്പള്ളിയിലും, ചാലയിലുമുണ്ടായ അപകടങ്ങള്‍ക്ക് ശേഷം ബുള്ളറ്റ് ടാങ്കറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ പ്രധാനമായിരുന്നു ടാങ്കറുകളുടെ രാത്രിസഞ്ചാരം ഒഴിവാക്കണം എന്നത്. എന്നാല്‍ ആ നിര്‍ദ്ദേശം ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു എന്നതിനുദാഹരണമാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രം മതിയെന്ന ഗതാഗതനിയമ പരിഷ്ക്കരണവും രാത്രിയാത്രയിലെ 

അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അതേസമയം അടുക്കത്തുബയലില്‍ ഇന്നലെ അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് പാചകവാതകം മാറ്റുന്ന ജോലികള്‍  രാത്രിയോടായാണ് പൂര്‍ത്തിയായത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...