നിർമാതാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു; തുറന്നടിച്ച് ഷെയ്ൻ; വിഡിയോ

shane-fb-live
SHARE

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി യുവനടന്‍ ഷെയിന്‍ നിഗം രംഗത്ത്. താരസംഘടനയായ അമ്മയ്ക്കാണ് ഇതുസംബന്ധിച്ച് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍ . കുര്‍ബാനി എന്ന ചിത്രത്തിനായി താന്‍‌ തലമുടി മുറിച്ചത് നിര്‍മാതാവായ ജോബി‌യെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ ഷെയിന്‍ ആരോപിച്ചു. എന്നാല്‍ ഇത് സംഘടനയിലെ ആഭ്യന്തരവിഷയമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് താരസംഘടനയായ അമ്മയുടെ നിലപാട്. 

MORE IN KERALA
SHOW MORE
Loading...
Loading...