ആ 55 ലക്ഷവും അച്ഛന്റെ മരണവും ജോളി കേസും: ഒരു മകന്റെ സംശയങ്ങള്‍

kozhikode-rohit
SHARE

ഭൂമി വിറ്റ് അച്ഛനു കിട്ടേണ്ട 55 ലക്ഷം രൂപ നഷ്ടമായത് എങ്ങനെയാണ് കൂടത്തായി കൊലക്കേസിന്റെ ഭാഗമാകുന്നത്. ഈ സംശയമാണ് ചാത്തമംഗലം സ്വദേശി മണ്ണിലിടത്തിൽ രാമകൃഷ്ണന്റെ മകൻ രോഹിത്തിനുള്ളത്. 2016 മേയ് 17നാണ് രാമകൃഷ്ണൻ മരിക്കുന്നത്. മരണത്തിൽ ആദ്യം സംശയം തോന്നിയിരുന്നില്ല, ഹൃദയാഘാതം ആയിരിക്കും മരണ കാരണമെന്ന് കരുതി. എന്നാൽ കഴിഞ്ഞ മാസം 8ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിൽ വന്നുപോയതോടെ അച്ഛന്റെ മരണത്തിൽ സംശയം വർധിച്ച

കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയും തന്റെ അച്ഛനും തമ്മിൽ ഒരു ബന്ധവും ഇല്ല. പക്ഷേ, ജോളി പോവാറുണ്ടായിരുന്ന ബ്യൂട്ടി പാർലറിന്റെ ഉടമ സുലേഖയുടെ ഭർത്താവ് മജീദും അച്ഛനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ചേർന്ന് കൊണ്ടോട്ടിയിൽ പുതിയ ബിസിനസ് ആരംഭിക്കാൻ തയാറായവരാണ്. മരിക്കുന്നതിന്റെ തലേന്നും മജീദിനെ അച്ഛൻ കണ്ടിരുന്നുവെന്നു രോഹിത് പറയുന്നു. അച്ഛന് ഏറെ വിശ്വാസമായിരുന്നു മജീദിനെ. മരണശേഷം അദ്ദേഹം കുടുംബവുമായി ഒരു ബന്ധവും പുലർത്തിയില്ല.

4.5 ലക്ഷം രൂപ മജീദ് അച്ഛന് നൽകാനുള്ള കാര്യം ഈ കേസ് പുറത്തുവന്നപ്പോഴാണ് അറിയുന്നത്.  മരണ ദിവസം രാവിലെ പുറത്തുപോയി വന്ന അച്ഛൻ ഉച്ചയോടെയാണ് ഛർദിച്ചു വീണത്. 55 ലക്ഷം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ആ പണം തങ്ങൾക്കു കിട്ടിയില്ലെന്നു രാമകൃഷ്ണന്റെ കുടുംബം പറയുന്നു. സ്ഥലം വാങ്ങിയ ട്രസ്റ്റ് മുഴുവൻ തുകയും രാമകൃഷ്ണനു നൽകി. ഈ ഭൂമി കച്ചവടത്തിൽ ഇടനിലക്കാരനായ ആളും മരിച്ചു. സാക്ഷികളെയും അറിയില്ലെന്ന് രോഹിത് പറഞ്ഞു. 

രാമകൃഷ്ണന്റെ പണമിടപാടുമായി ബന്ധമില്ലെന്ന് സുഹൃത്ത് മജീദ്

കോഴിക്കോട് ∙ മാധ്യമങ്ങൾ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് എൻഐടിക്കു സമീപത്തെ ബ്യൂട്ടി പാർലർ ഉടമ സുലേഖയുടെ ഭർത്താവ് മജീദ്. താനും മരിച്ചുപോയ രാമകൃഷ്ണനും സുഹൃത്തുക്കളായിരുന്നു. രാമകൃഷ്ണനു ലഭിക്കേണ്ട 55 ലക്ഷം രൂപയുടെ പേരിൽ തനിക്കും കുടുംബത്തിനും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

ആ പണമിടപാടുമായി ഒരു ബന്ധവുമില്ലെന്നും മജീദ് പറഞ്ഞു.  കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയെ താൻ ഇതുവരെ കണ്ടിട്ടില്ല. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും ജീവിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത് തെറ്റൊന്നും ചെയ്തില്ലെന്നുള്ള ഉറച്ച ബോധ്യമാണ്. ഈ 55 ലക്ഷം രൂപ കണ്ടെത്തലാണ് തന്റെയും കുടുംബത്തിന്റെയും ആവശ്യം.

ജോളിയുടെ കുറ്റസമ്മതം; ഷാജുവിന്റെ ചോദ്യംചെയ്യൽ നിർണായകം

മറ്റൊന്നിലും ഭയക്കുന്നില്ല. രാമകൃഷ്ണന്റെ മകൻ രോഹിത്തിന്റെ പിന്നിൽ ആരാണെന്ന് അറിയില്ല. രോഹിത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണം. താൻ രാമകൃഷ്ണന് ഒരു രൂപ പോലും കൊടുക്കാനില്ല, മറിച്ച് തനിക്ക് ഇങ്ങോട്ടാണ് പണം തരാനുള്ളത്. ഇത് സൗഹൃദത്തിന്റെ പേരിൽ വാങ്ങിയ ചെറിയ തുകകളാണെന്നും മജീദ് പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...