ഉദ്യോഗസ്ഥനെ ഇടിച്ചിട്ടു രക്ഷപ്പെടാൻ ശ്രമം; പിന്നാലെ മറ്റൊരു കാറുമായി അപകടം; അറസ്റ്റ്

accident
SHARE

മലപ്പുറം കോട്ടയ്ക്കലില്‍ വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ  ബൈക്ക് യാത്രക്കാര്‍ ഇടിച്ചിട്ടു. തലക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇന്‍സ്പെക്ടര്‍ വി.ഐ അസീം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇടിച്ചിട്ട യാത്രക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്ന് രാവിലെ കോട്ടക്കലിലെ രണ്ടത്താണിയില്‍ വച്ചാണ് അപകടമുണ്ടായത്. ഹെല്‍മെറ്റില്ലാതെ വന്ന ബൈക്ക് യാത്രക്കാരോട് വാഹനം നിര്‍ത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു, എന്നാല്‍ ഇയാളെ മറികടന്ന് വാഹനവുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്‍സ്പെക്ടര്‍ വി.ഐ അസീസിനെ ഇടിച്ചുതെറിപ്പിച്ച്  പോയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുള്ള കാറില്‍ ഇടിച്ചു. ഉടന്‍ തന്നെ ബൈക്കിലുണ്ടായിരുന്ന പതിനാറുവയസുകാരന്‍ ഫര്‍ഹാനെയും, പതിനെട്ടു വയസുകാരന്‍ മുഫ്‍ലിയെയും കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ഉദ്യോഗസ്ഥനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലക്കും , കൈയ്യിനും, കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുള്ള അസീം ഐ.സി.യുവില്‍ ചികില്‍സയിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...