വട്ടിയൂര്‍ക്കാവ് വെട്ടിപ്പിടിക്കാൻ നേതാക്കളും; തീപാറുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം

vattiyoorkavu
SHARE

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണം തീപാറുന്ന രണ്ടാംഘട്ടത്തിലേക്ക്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ വാഹനപ്രചാരണം രണ്ടാംദിനത്തിലേക്ക് കടന്നപ്പോള്‍ വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ മാരത്തണ്‍ഒാട്ടത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തും എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷും.

കഴിഞ്ഞദിവസം തന്നെ തുറന്നവാഹനത്തിലേറിയ  കെ. മോഹന്‍കുമാറിന് വേണ്ടി ഉമ്മന്‍ചാണ്ടി കൂടി ഇറങ്ങിയതോടെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പാളയങ്ങള്‍ ഉണര്‍വിലായി. 

പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനാണ് മേയര്‍ വി.കെ. പ്രശാന്തിന്റെ ശ്രമം. കാര്‍പോകാത്തെ ഇടങ്ങളില്‍ ബൈക്കിലേറിയാണ് സഞ്ചാരം. ഭക്ഷണവും ചെറിയവിശ്രമവുമൊക്കെ പ്രവര്‍ത്തകരുടെ വീടുകളില്‍. കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബി.ജെ.പി ജയിച്ച പട്ടം വാര്‍ഡിലാണ് ഈ കാഴ്ച

രണ്ട് ലോക്സഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഒന്നാമതെത്തിയ വട്ടിയൂര്‍ക്കാവില്‍ ഒറ്റവോട്ടുവിട്ടുപോകരുതെന്ന വാശിയിലാണ് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കൂടിയായ എസ്.സുരേഷ്. പുതിയമേഖലകളിലേക്കും പ്രവര്‍ത്തനം സജീവമാക്കുകയാണ്. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി ആസ്ഥാനത്തെത്തിയതാണ് 

പ്രശാന്തിന്റെയും സുരേഷിന്റെ വാഹനപ്രചാരണം കൂടി തുടങ്ങുന്നതോടെ വട്ടിയൂര്‍ക്കാവിലെ പോരാട്ടച്ചൂട് ഇനിയുമുയരും

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...