ഉമ്മന്‍ചാണ്ടി തിരിച്ചെത്തി; യുഡിഎഫ് ക്യാംപിൽ ഉണര്‍വ്; അങ്കത്തട്ടിൽ ആവേശം

ummen-chandi
SHARE

യു.ഡി.എഫ് ക്യാംപിന് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി. വിദേശ ചികിത്സക്ക് ശേഷം മടങ്ങിയെത്തിയ മുന്‍ മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവിലെ വാഹനപര്യടനത്തിലാണ് ആദ്യം പങ്കെടുത്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ പറഞ്ഞ് വോട്ട് തേടിയ ഉമ്മന്‍ചാണ്ടി യു.ഡി.എഫിന് ജയിക്കാന്‍ ബി.ജെ.പി വോട്ട് വേണ്ടെന്നും പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക് ഉമ്മന്‍ചാണ്ടിയുടെ മടങ്ങിവരവാണിത്. അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതിനാല്‍ കാര്യമായി പ്രചാരണത്തിനുണ്ടാകില്ലെന്ന കരുതിയ പ്രവര്‍ത്തകരുടെ ഇടയിലേക്കാണ് ചികിത്സ വേഗത്തില്‍ പൂര്‍ത്തിയാക്കി അദേഹമെത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് വോട്ട് ചോദിച്ചിറങ്ങുന്നത്.

ബി.ജെ.പി വോട്ട് വേണ്ടെന്ന് പറഞ്ഞെങ്കിലും ത്രികോണ മല്‍സരം നടക്കുന്ന വട്ടിയൂര്‍ക്കാവിലെ യോഗത്തില്‍ ബി.ജെ.പിക്കെതിരെ ഒരുവാക്ക് പോലും പറഞ്ഞില്ല. പിണറായി സര്‍ക്കാര്‍ വികസനവിരുദ്ധരെന്ന് ആരോപിച്ചും ശബരിമലയിലെ സി.പി.എം നിലപാട് ആവര്‍ത്തിച്ച് ചോദ്യം ചെയ്തുവാണ് പ്രസംഗം. വരും ദിവസങ്ങളില്‍ മറ്റ് നാല് മണ്ഡലങ്ങളിലുമെത്തി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന തരത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ക്രമീകരണം.

MORE IN KERALA
SHOW MORE
Loading...
Loading...